തൃശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു. കഴുത്തിലാണ് പരിക്ക് പറ്റിയത്. കുന്നംകുളം വെസ്റ്റ് മങ്ങാടാണ് സംഭവം. ഏറത്ത് വീട്ടിൽ ഗൗതം സുധീർ എന്ന 29കാരനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകന് മൊഴി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ വെസ്റ്റ് മങ്ങാട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജുവാണ് ഗൗതമിനെ ആക്രമിച്ചതെന്നാണ് സൂചന.
















Comments