ഇന്ത്യൻ ക്രിക്കറ്റിലെ പിണക്കങ്ങളും ചേരി തിരിവുകളും പരസ്യമായ രഹസ്യങ്ങൾ ആണ്. എന്നാൽ പിൽക്കാലത്ത് ഈ പിണക്കങ്ങൾ പലതും അവസാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് വിരാട് കൊഹ്‌ലിയും സൗരവ് ഗാംഗുലിയുമാണ്.
വിരാട് കൊഹ്‌ലിയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാൻ കാരണം ഗാംഗുലിയുമായുള്ള പ്രശ്‌നങ്ങൾ ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴും ആ പിണക്കവും ഇരുവരും തമ്മിലുള്ള തർക്കങ്ങളും തുടരുകയാണെന്നും വ്യക്തമാക്കുകയാണ് പുതിയ സംഭവങ്ങൾ. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് ശേഷം വാർത്തകളിൽ ഇടം പിടിച്ചത് വിരാട് കോഹ്ലിയും സൗരവ് ഗാംഗുലിയുമാണ്. ഡൽഹിയുമായുള്ള വിജയത്തിന് ശേഷം ബാംഗ്ലൂർ താരം കൊഹ്‌ലി ഗാംഗുലിയെ തുറിച്ചു നോക്കുകയും ഹസ്തദാനം ചെയ്യാതെ മടങ്ങുകയും ചെയ്തു. ഈ സംഭവം വാർത്തകളിൽ നിറയുകയും ചെയ്തു.
എന്നാൽ സംഭവങ്ങൾ വാർത്തയിൽ ഇടം നേടിയതിന് പിന്നാലെ കൊഹ്‌ലി തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൽ നിന്ന് ഗാംഗുലിയെ അൺഫോളോ ചെയ്തിരിക്കുകയാണ്. ഗാംഗുലി ബിസിസിഐയുടെ തലപ്പത്തിരിക്കുമ്പോഴുണ്ടായ ക്യാപ്റ്റൻസി വിവാദത്തെ തുടർന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതോടെ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ വിരോധ കഥ മറനീക്കി പുറത്തു വരികയാണ്. എന്നാൽ ഗാംഗുലി ഇപ്പോഴും കോഹ്ലിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ട്.
















Comments