ന്യൂഡൽഹി : പിഎം ഗതിശക്തി പദ്ധതിക്ക് കീഴിൽ 5.14 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നെറ്റവർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (എൻപിജി) വിലയിരുത്തി. ഇതിൽ 76 വൻകിട അടിസ്ഥാനസൗകര്യവികസന പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. 2021-ൽ ആരംഭിച്ച പിഎം ഗതിശക്തി പദ്ധതിക്ക് കീഴിൽ രൂപീകരിച്ച നെറ്റവർക്ക് പ്ലാനിംഗ് ഗ്രൂപ്പിന്റെ (എൻപിജി)നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. വ്യാപാരം,വ്യവസായം, ദേശീയപാത തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യങ്ങൾ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഎം ഗതി ശക്തി പദ്ധതി ആരംഭിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ റെയിൽവേ, റോഡ്,ഷിപ്പിംഗ് ,വ്യവാസയം തുടങ്ങിയ മേഖലകളിൽ 5.14 ലക്ഷം കോടി രൂപയുടെ 76 വൻകിട അടിസ്ഥാന പദ്ധതികൾ നടപ്പിലാക്കാൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 6.931 കോടി രൂപയുടെ പ്രകൃതി വാതക പൈപ്പ ലൈൻ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. 30,502 കോടി രൂപയുടെ ചെന്നൈ-ട്രിച്ചി-തൂത്തുക്കുടി എക്സ്പ്രസ് പദ്ധതിയും 30,233 കോടി രൂപയുടെ ഇൻഡോ-നേപ്പാൾ- ഹൽദിയ ഇടനാഴി പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. 500 കോടി രൂപയിലധികം നിക്ഷേപം നടത്തുന്ന സേവനങ്ങൾ ,കണക്ടിവിറ്റി ,അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നടപ്പിലാക്കുന്നത് എൻപിജി വഴിയാണെന്ന് അധികൃതർ അറിയിച്ചു.
















Comments