മലയാളികളുടെ ആഘോഷമായ വിഷു മതാഘോഷമാക്കി മാറ്റി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഷമ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് കുറിപ്പിൽ വിഷുസദ്യയെ ഹൈന്ദവ സദ്യ മാത്രമാക്കി. വിഷു ജനകീയമായ ആഘോഷമാണെന്നിരിക്കെ വിഷുവിനെ ഹിന്ദു ആഘോഷം മാത്രമാക്കി അവതരിപ്പിക്കുകയായിരുന്നു ഷമ. ദുബായിൽ മരണപ്പെട്ട മലയാളി ദമ്പതികൾ റിജേഷ് കളങ്ങാടൻ, ഭാര്യ ജെഷി കണ്ടമംഗലത്ത് എന്നിവർ ദുബായിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടിരുന്നു. ഇവരെ അനുസ്മരിക്കുന്നതായിരുന്നു ഷമയുടെ പോസ്റ്റ്.
മതേതരത്വം എന്ന വിധത്തിൽ ഷമ പങ്കുവെച്ച പോസ്റ്റിൽ വിഷുസദ്യ എന്ന് കുറിക്കുകയും തുടർന്ന് ഹിന്ദു ഭക്ഷണം എന്ന് ഏടുത്ത് പറയുകയുമായിരുന്നു. വിഷുദിനത്തിൽ ഇഫ്താർ വിരുന്നൊരുക്കവേ മരണപ്പെട്ട ദമ്പതികളെ അനുസ്മരിക്കുന്നതിനിടയിലാണ് വിഷുവിനെ അപമാനിച്ച് ഷമയുടെ പോസ്റ്റ്. മുസ്ലീം അയൽവാസികൾക്ക് ഇഫ്താർ വിരുന്നൊരുന്നിനായി മലയാളി ദമ്പതികൾ ഹിന്ദു ഭക്ഷണമായ വിഷുസദ്യ ഒരുക്കുകയായിരുന്നു എന്നാണ് ഷമ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് പോസ്റ്റിൽ പറയുന്നത്. ഇത് ഇന്ത്യക്കാരുടെ മതേതരത്വമാണെന്നും ഷമ പോസ്റ്റിൽ കുറിച്ചു. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ഷമയ്‌ക്കെതിരെ ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ട്രോളുകൾ കനത്തതോടെ തന്റെ മലയാളത്തിലുള്ള പോസ്റ്റ് ഷമ പിൻവലിച്ചു.
Comments