കോഴിക്കോട്: എലത്തൂർ ഭീകരാക്രമണ കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കാഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജ്യാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം റിമാന്റ് ചെയ്ത പ്രതി നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിലാണ് ഷാരൂഖിനായി ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. റിമാന്റ് റിപ്പോർട്ടിലെ ഭീകരവാദ ബന്ധമടക്കം ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ തെറ്റാണെന്നാണ് ലീഗൽ എയ്ഡ് ഡിഫൻസ് കൗണ്‌സിൽ ഉയർത്തുന്ന വാദം. കോടതിയിൽ ഷാരൂഖ് സൈഫി മാനസിക രോഗിയെന്ന് സ്ഥാപിക്കാനാവും ഇവരുടെ ശ്രമം.
ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ടെന്നും, മതമൗലിക വാദം ലക്ഷ്യമിട്ട് പ്രതി പ്രവർത്തിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ക്രിമിനലിന് വേണ്ടി രംഗത്ത് വന്ന ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഭീകരവാദ ബന്ധം കണക്കിലെടുത്ത് യുഎപിഎ ചുമത്തിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. സുരക്ഷ കണക്കിലെടുത്ത് വിയ്യൂരിലെ അതി സുരക്ഷാ ജയിലേക്കാണ് ഷാരൂഖ് സെഫിയെ മാറ്റിയിരിക്കുന്നത്.
യുഎപിഎ ചുമത്തിയതിനാൽ കേസ് ജില്ലാ കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റും. എൻഐഎ കേസ് ഏറ്റെടുത്തതായുള്ള റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും. ജാമ്യാപേക്ഷ പരിഗണിക്കുമെങ്കിലും കുറ്റകൃത്യത്തിന്റെ ഭീകര സ്വഭാവം, യുഎപിഎ എന്നിവ കണക്കിലെടുത്ത് കോടതി ഷാരൂഖിന് ജാമ്യം നൽകാതിരിക്കാനാണ് സാധ്യത.
















Comments