ദുബായ്: റമദാൻ മാസത്തിന്റെ മഹത്വം അർഹാരായവരിലെത്തിക്കുന്ന കാഴ്‌ച്ചകളാണ് ഗൾഫിലെ തൊളിലാളി ക്യാമ്പുകളിൽ കാണുന്നത്. കേരളത്തിലെ കലാലയങ്ങളിൽ നിന്നുള്ള പങ്കുവയ്‌ക്കലിന്റെ പാഠം ഗൾഫിലെ തൊഴിലാളി ക്യാംപുകളിൽ പകർന്നു നൽകുകയാണ് പൂർവവിദ്യാർഥികൾ. കേരളത്തിലെ വിവിധ കോളേജുകളുടെ അലുമിനി അസോസിയേഷനുകളുടെ കൂട്ടായ്മയായ അക്കാഫ് ഈവെന്റസിന്റെ നേതൃത്വത്തിലാണ് ലേബർ ക്യാംപുകളിൽ റമസാനിലെ എല്ലാ ദിവസവും സമൂഹ നോമ്പുതുറ ഒരുക്കുന്നത് . ലേബർ ക്യാമ്പുകളെ കേന്ദ്രീകരിച്ച് സജീകരിച്ചിരിക്കുന്ന ടെൻറ്റുകളിലാണ് ഇഫ്താർ.ഓരോ നോമ്പ് തുറയ്‌ക്കും ഈത്തപ്പഴം ബിരിയാണി, മോര്, പഴ വർഗങ്ങൾ എന്നിവയെല്ലാമുണ്ട്.
റമദാൻ പകരുന്ന സഹോദര്യത്തിന്റെയും പങ്കുവയ്‌ക്കലിൻറേയും സന്ദേശം ദിവസവും ആയിരങ്ങളിലേക്ക് പകരുന്നതിന്റെ സന്തോഷത്തിലാണ് അക്കാഫ്. റമാസൻ നോമ്പ് തുടങ്ങിയത് മുതൽ യുഎഇയിലെ വിവധ ലേബർ ക്യാംപുകളിലായി ഇഫ്താർ വിരുന്നൊരുക്കുകയാണ് കേരളത്തിലെ കോളജുകളിലെ പൂർവവിദ്യാർഥികളുടെ സംഘടന. വതാനി അൽ എമറാത് ഫൗണ്ടേഷന്റെ നിർദേശപ്രകാരമാണ് ഭാഗമായാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ഈ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.സോനാപൂരിലും അൽ ഖൂസിലുമടക്കമുള്ള ദുബായ് എമിറേറ്റിലെ തൊഴിലാളി ക്യാംപുകളിലാണ് ഇഫ്താർ നടത്തുക .അക്കാഫിന്റെയും വതാനി അൽ എമറാത് ഫൗണ്ടേഷന്റെ അംഗങ്ങളുമെല്ലാം ഒരുമിച്ചാണ് ദിവസേന വിവിധ രാജ്യക്കാരായ രണ്ടായിരത്തോളം തൊഴിലാളികൾക്ക് സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്.രണ്ടായിരത്തോളം തൊഴിലാളികളും 200 അക്കാഫ് സന്നദ്ധ പ്രവർത്തകരും ഒരുമിച്ചിരുന്നാണ് നോമ്പു തുറക്കുന്നത്.
അക്കാഫിന്റെ വനിതകൾ അടക്കമുള്ള പ്രവർത്തകർ സേവന രംഗത്ത് സജീവമാണ്.ജോലിത്തിരക്കുൾക്കിടയിലും സമയം കണ്ടെത്തി യുഎഇയിലെ ഇഫ്താർ സന്ധ്യകളിൽ സ്നേഹം വിളമ്പുകയാണ് ഇവർ. വിവിധരാജ്യക്കാരായ തൊഴിലാളികൾക്ക് ഏറെ ആശ്വാസമാണ്.അക്കാഫിന്റെ ഭക്ഷ്യ വിതരണം. റമദാനിലെ അവസാന ദിനം വരെ അക്കാഫിന്റെ സഹായഹസ്തം അർഹരായവരിലേക്ക് നീളും. തൊഴിലാളികളായ പ്രവാസികൾക്ക് വലിയ ആശ്വാസവും, സംഘടിപ്പിക്കുന്നവർക്ക് വലിയ സംതൃപ്തിയും നൽകുകയാണ് ഇത്തരം സമൂഹ നോമ്പ് തുറകൾ








Comments