ന്യൂഡൽഹി: ജൽ ജീവൻ മിഷൻ പദ്ധതി നടത്തിപ്പിൽ കേരളം പിന്നിലാണെന്ന് കേന്ദ്ര ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ്. കേരളത്തിൽ 50 ശതമാനം വീടുകളിൽ പോലും പൈപ്പ് കണക്ഷൻ നൽകിയിട്ടില്ലെന്നും കേരളം ഒരു വർഷത്തിന് ശേഷം വൈകിയാണ് പദ്ധതി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യവും സ്വപ്നവുമാണ് ജലജീവൻ മിഷനിലൂടെ സാധ്യമാക്കുന്നത്. രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലകളിലുമുള്ളവർക്ക് ശുദ്ധമായ കുടിവെള്ളമെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ പദ്ധതി നടത്തിപ്പിൽ ഏറെ മുന്നിൽ നിൽക്കുമ്പോഴാണ് കേരളത്തിന്റെ പിന്നോട്ട് പോക്കെന്നാണ് അദ്ദേഹം ആരോപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തിയശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
മറ്റ് സംസ്ഥാനങ്ങളിൽ 100 ശതമാനമെത്തുമ്പോഴാണ് കേരളത്തിന്റെ മെല്ലെപ്പോക്ക്. പദ്ധതി പൂർത്തീകരണത്തിനായി വിശദമായ ചർച്ചകൾ നടത്തിയതായും വേഗത്തിൽ പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
















Comments