ഹൈദരാബാദ്: കടുത്ത ബോറടി കാരണം അസിസ്റ്റന്റ് പ്രൊഫസർ ജോലി ഉപേക്ഷിച്ച് ചന്തയിൽ ചുമട്ടുതൊഴിലാളിയായി ഒരു യുവാവ്. ഹൈദരാബാദിലെ ഒരു എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന യുവാവാണ് ബോറടി കാരണം ജോലി ഉപേക്ഷിച്ചത്. എന്നാൽ കൂടുതൽ വിചിത്രമായത് ജോലി രാജിവെച്ച ശേഷം അദ്ദേഹം പോയത് പ്രദേശത്തെ ഒരു പഴച്ചന്തയിൽ ചുമട്ടു തൊഴിലിനാണ്.
ഏപ്രിൽ തുടക്കം മുതൽ കോളേജിൽ നിന്ന് യുവാവിനെ കാണാനില്ലായിരുന്നു. തെലങ്കാന സ്വദേശിയായ ഇയാൾ നാട്ടിലേക്ക് പോയതാകും എന്നാണ് കോളേജ് അധികൃതർ കരുതിയിരുന്നത്. എന്നാൽ വീട്ടിലെത്തിയില്ല എന്നായിരുന്നു ഇയാളുടെ കുടുംബം അറിയിച്ചത്.
ദിവസങ്ങൾ കടന്ന പോയിട്ടും ഇയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളപുർമേട്ടിലെ പഴച്ചന്തയിൽ നിന്ന് യുവാവിനെ കണ്ടെത്തിയത്. അതേസമയം, മുൻപും ഇയാളെ കാണാതായിട്ടുണ്ടെന്ന് കുടുംബം പോലീസിനെ അറിയിച്ചു.
















Comments