അയോദ്ധ്യ: അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവലിൽ പ്രതിഷ്ഠിക്കുന്ന ബാലരാമവിഗ്രഹം വില്ലാളിരൂപത്തിലായിരിക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. മൈസൂർ സ്വദേശിയായ പ്രശസ്ത ശില്പി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുക്കുക. കർണാടകയിൽ നിന്നെത്തിച്ച കൃഷ്ണശിലയിലാണ് വിഗ്രഹം നിർമ്മിക്കുന്നത്.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന രണ്ടു ദിവസത്തെ യോഗത്തിലാണ് വിഗ്രഹത്തിന്റെ
അന്തിമ രൂപകല്പന നൽകിയത്. വില്ലും അമ്പും ധരിച്ചുനിൽക്കുന്ന ഭാവത്തിലായിരിക്കും വിഗ്രഹം കൊത്തിയെടുക്കുന്നത്. അഞ്ചടി ഉയരത്തിലായിരിക്കും വിഗ്രഹം നിർമ്മിക്കുന്നതെന്ന ക്ഷേ്ത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന മകരസംക്രാന്തി ഉത്സവത്തിലാണ് വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി ഭക്തരെ പ്രവേശിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 2020 ആഗസ്റ്റ് രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ നടത്തിയത്.
Comments