കൊല്ലം: ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ സ്‌നേഹസംഗമം നടന്നു. മസ്‌കറ്റിലെ വാദികബീർ മുനിസിപ്പാലിറ്റി ക്യാമ്പിലാണ് ഇഫ്താർ സ്‌നേഹസംഗമം നടന്നത്. വളരെ വിപുലമായാണ് ഇഫ്താർ സ്‌നേഹസംഗമം നടന്നത്. ക്യാമ്പ് അംഗങ്ങളെയും ഒമാനിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ പ്രവർത്തകരും വിരുന്നിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ അസോസിയേഷന്റെ നടത്തുന്ന പ്രവർത്തനങ്ങളേയും ഇടപെടലുകളും പ്രശംസനീയമാണെന്ന് പങ്കെടുത്തവർ പറഞ്ഞു.
പ്രവർത്തനങ്ങളെ അനുമോദിക്കുന്നതിനൊപ്പം വരുംനാളുകളിലും അസോസിയേഷൻ സജീവമായി പ്രവർത്തിക്കണമെന്നും ജനങ്ങൾ ആശംസിച്ചു. ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടറും അസോസിയേഷൻ പ്രസിഡന്റുമായ കൃഷ്ണേന്ദു, ജനറൽ സെക്രട്ടറി സഹീർ അഞ്ചൽ, സെക്രട്ടറി ബിജുമോൻ, വൈസ് പ്രസിഡന്റ് രതീഷ് രാജൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പദ്മചന്ദ്ര പ്രകാശ്, സജിത്ത്, ശ്രീജിത്ത് എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.














Comments