തൃശൂർ: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കും. നെയ്തലക്കാവ് ക്ഷേത്രം പൂരം എഴുന്നള്ളിപ്പിൽ രാമചന്ദ്രൻ തിടമ്പേറ്റും. 11 ആനകളാണ് നെയ്തലക്കാവ് എഴുന്നള്ളിപ്പിൽ പങ്കെടുക്കുക. തൃശൂർ പൂര വിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാർ എന്ന കൊമ്പനാണ് തെക്കേനട തള്ളിത്തുറക്കുക.
കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച തീരുമാനമുണ്ടായത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാർ തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുക. 2019-ൽ ആണ് അവസാനമായി രാമചന്ദ്രൻ തൃശൂർ പൂരത്തിന്റെ ഭാഗമായത്. തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിലാണ് രാമചന്ദ്രൻ പങ്കെടുത്തത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവോടെയാണേ് പൂരവിളമ്പരത്തിനായി ജനസാഗരമെത്തുന്ന സ്ഥിതിവിശേഷമുണ്ടായത്.
ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ട് രാമചന്ദ്രന് ലഭിച്ചത് റെക്കോർഡ് തുകയായിരുന്നു. തൂതപൂരത്തിന് ബി വിഭാഗത്തിലെ കിഴക്കേ തെക്കുമുറിയ്‌ക്ക് വേണ്ടി തിടമ്പേറ്റാൻ എത്തുന്നത് പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ഏക്കത്തുകയ്‌ക്കാണ്. 5.50 ലക്ഷമാണ് ഏക്കത്തുക. എന്നാൽ 6.75 ലക്ഷം രൂപയാണ് തെച്ചിക്കോട്ട് രാമചന്ദ്രന് ലഭിച്ചത്.പൂരത്തിൽ പങ്കെടുക്കാൻ ഒരു ആനയ്‌ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഏക്കത്തുകയാണിത്. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരെയും ആനകൾക്ക് ഏക്ക തുകയായി ലഭിച്ചിട്ടുള്ളത്.
















Comments