കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കേരളത്തിലെവിടെയും ദൃശ്യമാകാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച ആയിരിക്കും. റംസാൻ മുപ്പത് പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.
സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.
















Comments