റിയാദ്: റമദാൻ 29 പൂർത്തിയാക്കി കടന്നുവന്ന വന്ന പെരുന്നാൾ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ആഘോഷിക്കുകയാണ് . മൂന്നു വർഷത്തിന് ശേഷം കൊറോണ നിയന്ത്രണങ്ങളില്ലാതെ വന്നെത്തുന്ന ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയത്. രാവിലെ മുതൽ പള്ളികളിലേയും ഈദ് ഗാഹുകളിലേക്കും വിശ്വാസികളുടെ പ്രവാഹമായിരുന്നു.യുഎഇ-യിലെ വിവിധ എമിറേറ്റുകളിലെ പളളികളിലെ പ്രാർഥനകളിൽ ഭരണാധികാരികളുൾപ്പെടെയുളളവർ പങ്കെടുത്തു.
ദുബായിലും ഷാർജയിലും നടന്ന ഈദ് ഗാഹുകൾക്ക് കേരളത്തിൽ നിന്നുമുള്ള മത പണ്ഡിതർ അടക്കം നേതൃത്വം നൽകി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഹുസൈൻ സലഫിയുടയും ദുബായ് അൽമനാർ ഈദ് ഗാഹിൽ അബ്ദുസലാം മോങ്ങത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാ ചടങ്ങുകൾ.റമദാന്റെ വിശുദ്ധി ജീവിതത്തിൽ ഉടനീളം പകർത്താൻ വിശ്വാസികൾ ശ്രമിക്കണമെന്ന് ഹുസൈൻ സലഫി പറഞ്ഞു. അതേസമയം ഒമാനിൽ ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഇന്ന് റമദാൻ 30 പൂർത്തിയാക്കി നാളെയായിരിക്കും പെരുന്നാൾ.








Comments