ലക്നൗ : വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനു പിന്നാലെ പട്‌ന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദിന് പുറത്ത് ആതിഖ് അഹമ്മദ് അമർ രഹേ ‘ വിളികൾ .വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയ ശേഷം ഒരു സംഘം ആളുകളാണ് ആതിഖ് അഹമ്മദ് എന്നെന്നും ജീവിക്കണം. , രക്തസാക്ഷി ആതിഖ് അഹമ്മദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയത് .
ആതിഖുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ ഇവർ ആതിഖിനെ “രക്തസാക്ഷി” എന്ന് അഭിസംബോധന ചെയ്യുകയും “ഹീറോ” എന്ന് വിളിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി . മാത്രമല്ല പെരുന്നാൾ പ്രമാണിച്ച് നഗരത്തിലെ വിവിധ പള്ളികൾക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശക്തമായ പോലീസ് വിന്യാസമാണ് മസ്ജിദിനു പുറത്തുള്ളത് .രണ്ട് ദിവസം മുൻപ് കോൺഗ്രസ് നേതാവും ആതിഖ് അഹമ്മദിന് ഭാരതരത്ന നൽകണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
















Comments