തിരുവനന്തപുരം: എലത്തൂർ തീവെയ്പ് കേസിൽ പ്രതിസ്ഥാനത്ത് മുസ്ലീം പേര് വന്നത് ഏറെ ദുഃഖകരമെന്ന്പാളയംഇമാം വിപി സുഹൈബ് മൗലവി. ഒരു മസ്ലീം പേരുകാരനാണ് പ്രതി സ്ഥാനത്ത് വന്നത്. ഇത് ഏറെ വേദന ഉണ്ടാക്കുന്ന കാര്യമാണ്. യഥാർത്ഥ വിശ്വാസി ചെയ്യുന്ന കാര്യമല്ല അയാൾ ചെയ്തത്. അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുത പുറത്തുവരണം. ഇത്തരം ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു സമീപനവും ഇസ്ലാമിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാം ഒരു വരണ്ട മതമല്ല. കലയും ആഘോഷവും ചേർന്ന സർഗാത്മകതയാണ് ഇസ്ലാം മുന്നോട്ടുവെയ്‌ക്കുന്നത്. ഒരു മതവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യവും ലഹരിയും ഉപയോഗിച്ചുള്ള ആഘോഷം നമ്മുക്ക് വേണ്ടെന്നും പാളയം ഇമാം പറഞ്ഞു. പാളയം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















Comments