ന്യൂഡൽഹി: പരശുരാമ ജയന്തിദിനത്തിൽ ആശംസകൾ നേർന്ന് അനിൽ കെ ആന്റണി. പരശുരാമ ജയന്തി ആശംസകൾ, ജയ് ഭഗവാൻ പരശുരാം എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘പരശുരാം ജയന്തി കി ശുഭകാമനായേം’ എന്ന് ദേവനാഗരി ലിപിയിലെഴുതിയ പോസ്റ്റർ അനിൽ പങ്കുവെച്ചു. നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തതും കമന്റുകൾ രേഖപ്പെടുത്തിയതും. പരശുരാമ ജയന്തി ആശംസകൾക്കൊപ്പം അക്ഷയ തൃതീയ ആശംസകളും അനിൽ കെ ആന്റണി ട്വീറ്റ് ചെയ്തു.
ഭഗവാൻ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് ചിരജ്ഞീവിയായ ശ്രീ പരശുരാമൻ. അദ്ദേഹത്തിന്റെ ജന്മദിനമാണ് പരശുരാമ ജയന്തിയായി ആഘോഷിക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയയിൽ ഇത് വരുന്നു. ഈ ദിവസം അക്ഷയ തൃതീയ എന്നും അറിയപ്പെടുന്നുണ്ട്. ഭൂമിയുടെ ഭാരം നശിപ്പിക്കാനും എല്ലാ തിന്മകളും ഇല്ലാതാക്കാനും പരശുരാമൻ അവതരിച്ചു. ഈ ദിവസത്തെ ഉപവാസം എല്ലാവർക്കും വളരെ പ്രയോജനപ്രദമാണ്. ഈ ദിവസം ഹൈന്ദവ സംസ്‌കാരത്തിന്റെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കം കുറിക്കുകയും ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും സന്തോഷത്തോടെയും ആഘോഷിക്കുകയും ചെയ്യുന്നു. പരശുരാമ ജയന്തി ദിനത്തിൽ ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യദായകമാണ്.
Comments