മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. എല്ലാ ആഘോഷങ്ങൾക്കും ആരാധകർക്ക് ആശംസകളുമായി എത്തുന്ന താരം കൂടിയാണ് ഉണ്ണി. ഇപ്പോഴിതാ മുടങ്ങാതെ ആരാധകർക്ക് ചെറിയ പെരുന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.
ഈദ് മുബാറക്ക് എന്ന കുറിപ്പുമായാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ചെറിയ പെരുന്നാൾ ആശംസകളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്.
മാളികപ്പുറമാണ് ഉണ്ണിയുടേതായി പുറത്തുവന്ന അവസാന ചിത്രം. തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം ഓടിടിയിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
















Comments