ന്യുഡൽഹി: രാജ്യത്ത് വിദൂരമേഖലകളിൽ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് വേണ്ടി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിൽ ഉഡാൻ 5.0 കേന്ദ്ര സർക്കാർ പുറത്തിറക്കി. കേന്ദ്ര സർക്കാർ ആരംഭിച്ച എയർ കണക്ടിവിറ്റി പദ്ധതിയുടെ പരിപാടിയിലാണ് ഉഡാൻ 5.0 അവതരിപ്പിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയഒരു പ്രസ്താവന പ്രകാരം,600 കിലോമീറ്റർ ദൂരപരിധി നിയന്ത്രണം ഒഴിവാക്കി, വിമാനത്തിന്റെ യാത്ര തുടക്കവും ലക്ഷ്യസ്ഥാനവും തമ്മിലുള്ള ദൂരത്തിന് യാതൊരു നിയന്ത്രണവുമില്ല എന്നാൽ നേരത്തെ 500 കിലോമീറ്ററായി നിജപ്പെടുത്തിയിരുന്ന മേഖലകൾക്കു മുൻഗണനേതര മേഖലകൾക്കുമായി 600 കിലോമീറ്റർ നിജപ്പെടുത്തും.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എയർക്രാഫറ്റ് ഓപ്പറേഷൻ കാറ്റഗറി രണ്ടിൽ 20 മുതൽ 80 സീറ്റുകളും, കാറ്റഗറി മൂന്നിൽ 80-ത്തിലധികം സീറ്റുകളും ഉണ്ടായിരിക്കും.
















Comments