അഭിമാനത്തോടെ ചുമടെടുത്ത് ലക്ഷ്മി. ബിഎംഎസ് തൃശ്ശൂർ മേഖലയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ജിനേഷിന്റെ ഭാര്യയാണ് ലക്ഷ്മി. ബിഎംഎസിന്റെ ഇതേ മേഖലയിൽ തന്നെയാണ് ലക്ഷ്മിയും ചുമട്ട് തൊഴിലാളിയായി ജോലി ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് ബിഎംഎസ്. ഭർത്താവിന്റെ മരണത്തോടെയാണ് ഇവർ ചുമട്ട് തൊഴിൽ അഭിമാനപൂർവ്വം സ്വീകരിക്കുകയായിരുന്നു.
ബിഎംഎസ് തൃശ്ശൂർ മേഖല 23 ബി പൂളിലാണ് ലക്ഷ്മി തൊഴിലാരംഭിച്ചത്. ഇവർ ചുമടെടുക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ലക്ഷ്മിയെ അനുമോദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ബിഎംഎസ് തൊഴിലാളിയായി കാവി യൂണിഫോം ധരിച്ച് ചുമടെടുക്കുന്ന ലക്ഷ്മിയുടെ വീഡിയോ ഇതിനൊടകം നിരവധി പേർ ഷെയർ ചെയ്ത് കഴിഞ്ഞു. ആദ്യമായി ചുമടെടുക്കുന്ന ലക്ഷ്മിക്ക് നിർദ്ദേശങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാനാകും.
സ്ത്രീകൾ പുരുഷന്മാരോടൊപ്പമാണെന്ന് പറയുമ്പോഴും ചില തൊഴിൽ മേഖലയിലേക്ക് കടന്നു ചെല്ലാൻ സ്ത്രീകൾക്ക് സാധിക്കില്ലെന്ന സമൂഹത്തിന്റെ ചിന്താഗതിയെ മാറ്റി നിർത്തി എല്ലാ തൊഴിൽ മേഖലയിലും തങ്ങൾക്ക് കടന്നു ചെല്ലാൻ സാധിക്കും എന്നതിന് ലക്ഷ്മി തെളിയിച്ചെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആശമോൾ പറഞ്ഞു.
Comments