പൂഞ്ച് : ഒരു രാജ്യത്തോടുള്ള സ്നേഹം മാത്രമല്ല രാജ്യം കാക്കുന്ന സൈനികരോടുള്ള ആദരവും ജമ്മുകശ്മീർ പൂഞ്ചിലെ സാൻജിയോട്ടെ ഗ്രാമത്തിൽ ഇന്ന് കാണാൻ കഴിഞ്ഞു . ഈ ഗ്രാമം ഇന്ന് പെരുന്നാൾ ആഘോഷിച്ചില്ല. മധുരം പങ്കുവച്ചില്ല. പ്രാർഥനമാത്രം.
രണ്ടു ദിവസം മുൻപ് നാട്ടുകാർക്ക് നോമ്പുതുറ വിഭവങ്ങളുമായി വരികയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. മൂന്ന് വശത്തു നിന്നും വെടിയുതിർക്കുകയും വാഹനം സ്ഫോടനത്തിൽ തകർക്കുകയുമായിരുന്നു. 5 സൈനികർ വീരമൃത്യുവരിച്ചു. രാത്രി 7 മണിക്ക് നടക്കുന്ന പരിപാടിക്കായി 4,000 ഗ്രാമത്തിലെ നിരവധി ആളുകൾക്ക് ക്ഷണങ്ങൾ ലഭിച്ചിരുന്നുവെന്നും രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റ് ക്രമീകരണങ്ങൾ നടത്തുന്നുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ആയുധങ്ങളല്ല, സ്നേഹത്തിന്റെ മധുരം നിറഞ്ഞ പഴങ്ങളും വിഭവങ്ങളുമായിരുന്നു ആ ട്രക്ക് നിറയെ. ബസൂനിയിലെ രാഷ്‌ട്രീയ റൈഫിൾസ് ആസ്ഥാനത്തു നിന്ന് പുറപ്പെട്ടതായിരുന്നു ആ വാഹനം. വൈകീട്ട് ഏഴിനായിരുന്നു സൈന്യം നോമ്പുതുറ സംഘടിപ്പിച്ചിരുന്നത്. ഉച്ചകഴിഞ്ഞ് 3 ന് ആക്രമണമുണ്ടായി.
ആക്രമണം നടന്നയുടനെ സമീപത്തെ ഭട്ടാ ദുരിയനിൽ നിന്നുള്ള സൈനികരും ഗ്രാമവാസികളും സ്ഥലത്തെത്തിയപ്പോൾ, അവർ കണ്ടെത്തിയത് അഞ്ച് സൈനികരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, ആറാമത്തേ സൈനികനാകട്ടെ ഗുരുതരാവസ്ഥയിലും, കരിഞ്ഞ പഴങ്ങളും ഭക്ഷ്യവസ്തുക്കളും.
ഇഫ്താറിന് ക്ഷണിക്കപ്പെട്ടവരിൽ താനും ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് സംഗിയോട്ട് പഞ്ചായത്ത് സർപഞ്ച് മുഖ്തിയാസ് ഖാൻ പറഞ്ഞു. ‘ നിർഭാഗ്യകരമായ സംഭവത്തിൽ നമ്മുടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചപ്പോൾ എന്ത് ഇഫ്താർ ആഘോഷം ”- അദ്ദേഹം പറയുന്നു.
“ഞങ്ങൾക്കും അവിടെ പോകണമായിരുന്നു . പക്ഷേ പോലീസും സൈന്യവും പ്രദേശം വളയുകയായിരുന്നു. അപ്പോഴേക്കും. ഗ്രാമവാസികൾ ഈദ് ആഘോഷിക്കില്ലെന്ന് അന്നേ തീരുമാനിച്ചു .ഞങ്ങൾ നമസ്‌കാരം മാത്രമേ അർപ്പിക്കുകയുള്ളു, മരിച്ചവർ ഞങ്ങളുടെ ഗ്രാമത്തിൽ വിന്യസിച്ചിരിക്കുന്ന RR യൂണിറ്റിന്റെ ഭാഗമായിരുന്നു, ഞങ്ങളുടെ ചിന്തകൾ അവരുടെ കുടുംബത്തോടൊപ്പമാണ്.” അദ്ദേഹം പറഞ്ഞു.
















Comments