ഭാരതമൊഴികെ മറ്റ് രാജ്യങ്ങളെല്ലാം അപകടകരമായ വഴിയിലേക്കാണ് പോകുകന്നതെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് ഗോവ ഗവർണർ ഇത് പറഞ്ഞത്. ഭാരതമൊഴികെ മറ്റ് രാജ്യങ്ങളെല്ലാം അപകടകരമായ വഴിയിലേക്ക് പോവുകയാണെന്നും അമേരിക്കരുടെയും ചൈനയുടെയുമെല്ലാം അടുത്ത കാലത്തെ സെൻസസ് പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ 52 ശതമാനം ജനങ്ങളും നിരിശ്വരവാദികളായി മാറിക്കഴിഞ്ഞു. എന്നാൽ ഭാരതം മുന്നേറ്റത്തിന്റെ പാതയിലാണ്. ധർമ്മത്തിൽ അധിഷ്ഠിതമായ അടിത്തറയുള്ള ഭാരതംഇന്ന് മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ധർമ്മത്തെ താഴ്‌ത്തി കെട്ടാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഹിന്ദു ധർമ്മത്തെയും സനാതന ധർമ്മത്തെയും അവഹേളിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ഇന്ന് ഭാരതം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments