ഭോപ്പാൽ: പരശുരാമ ജയന്തിയോടനുബന്ധിച്ച് മദ്ധ്യപ്രദേശിൽ ബ്രാഹ്‌മണ കല്യാൺ ബോർഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ . സംസ്ഥാനത്ത് സ്‌കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ളവർക്ക് ഹിന്ദു പുരാണങ്ങൾ ഉൾക്കൊള്ളുന്ന പാഠങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കൃതവും വേദങ്ങളും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സ്‌കോളർഷിപ്പ് ഏർപ്പെടുത്തും. കൂടുതൽ സംസ്‌കൃത അദ്ധ്യാപകരെ സ്‌കുളുകളിൽ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡോറിലെ പരശുരാമന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നജ്ഞാൻപാവിൽ ശ്രീ പരശുരാമന്റെ വിഗ്രഹം നിർമ്മിക്കും. ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ചൗഹാൻ അറിയിച്ചു. ഇവിടെ ധർമ്മശാല, പൂന്തോട്ടങ്ങൾ തുടങ്ങിയവയുടെ വികസനത്തിനായി 10 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Comments