1921-ൽ മലബാറിൽ നടന്ന ഹിന്ദുവംശഹത്യയുടെ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അക്കാലത്തെ മുസ്ലീം മതമൗലികവാദികളിലൊരാളായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. വാരിയംകുന്നൻ ചെയ്ത ക്രൂരതകളെല്ലാം മറച്ചുവെച്ചുകൊണ്ട് ഇയാളെ സ്വാതന്ത്ര്യസമര സേനാനിയായി ചരിത്രത്തിൽ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. അതിന്റെ ഭാഗമായി പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന സിനിമയും ആഷിക് അബു പ്രഖ്യാപിച്ചു. എന്നാൽ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ക്രൂരതകൾ തുറന്നുകാട്ടുന്ന ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രവുമായി സംവിധായകൻ രാമസിംഹൻ രംഗത്തു വന്നതോടെ ഇവർക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. പിന്നീട് ആഷിക് അബു അടക്കമുള്ളവർ ചിത്രത്തിൽ നിന്നും പിൻമാറി എന്ന വാർത്തയും വന്നു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്ന് തുറന്നു പറയുകയാണ് ആഷിക് അബു.
സാമ്പത്തിക പ്രതിസന്ധി കാരണമാണ് സിനിമ ഉപേക്ഷിച്ചതെന്ന് ആഷിക് അബു പറയുന്നു. ‘ഞാൻ ഏറ്റെടുത്ത സിനിമ നടക്കാതിരിക്കുന്നതിന് വേറെ ചില കാരണങ്ങളുണ്ട്. ഞാൻ ചെയ്യണമെന്ന് വിചാരിച്ചിരുന്ന സിനിമകളുടെ അമ്പത് ശതമാനമേ ഇപ്പോൾ ചെയ്യാൻ പറ്റിയിട്ടുള്ളൂ. വാരിയംകുന്നൻ എന്ന സിനിമ ഉപേക്ഷിക്കാൻ ആഗ്രഹമില്ലായിരുന്നു. പക്ഷെ, നിർത്താനായി നിർബന്ധിക്കപ്പെട്ടു. വേറെ നിവൃത്തി ഉണ്ടായിരുന്നില്ല. അത് ആരുടെയും കുറ്റമായിരുന്നില്ല’.
‘പണം തന്നെയാണ് പ്രധാന പ്രശ്നം. ആ സിനിമയ്‌ക്ക് ആവശ്യമായ പണം ഉണ്ടാക്കാൻ കഴിഞ്ഞില്ല. അതല്ലാതെ ഒരു സംഭവവുമുണ്ടായിട്ടില്ല. ഇത് പൂർണമായും ബിസിനസ് ആസ്പെക്ടിലുള്ളതാണ്. ഞാനും പൃഥ്വിരാജും അത്തരമൊരു സിനിമ ഏറ്റെടുക്കുന്ന സമയത്ത് അത് അത്രയും വലിയ സിനിമയാക്കി കാണിക്കണമെന്നായിരുന്നു ആഗ്രഹം. ഒരു സംവിധായകൻ എന്ന നിലയിൽ ഇതുമായി മുന്നോട്ട് പോകണമെങ്കിൽ ഏറ്റെടുക്കാൻ പറ്റിയ വലിപ്പം ആയിരിക്കണമല്ലോ? എന്നാൽ അങ്ങനെ ആയിരുന്നില്ല ഈ സിനിമ’- എന്ന് ഒരു അഭിമുഖത്തിൽ ആഷിക് അബു പറഞ്ഞു.
















Comments