ന്യൂഡൽഹി : രാജ്യത്ത് പിഎം ഗതിശക്തി പദ്ധതി അതിവേഗം വളരുന്നതായി ലോക ബാങ്കിന്റെ ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡ്കസ് (എൽപിഐ) റിപ്പോർട്ട്. എൽപിഐയുടെ 2023-ൽ കണക്കനുസരിച്ച് 38-ാം സ്ഥാനത്താണ് ഇന്ത്യ എത്തിയിരിക്കുന്നത്. മുൻപ് 44-ാം സ്ഥാനത്തായിരുന്ന രാജ്യം ആറ് സ്ഥാനങ്ങൾ ഉയർത്തി. പിഎം ഗതിശക്തി പദ്ധതി പ്രഖ്യാപനത്തിലൂടെ വൻകിട അടിസ്ഥാനസൗകര്യങ്ങൾ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 139 രാജ്യങ്ങളിൽ നിന്ന്് 38-ാം റാങ്കോടെയാണ് ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയത്.
2021-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ഗതിശക്തി പദ്ധതി രാജ്യത്ത് നടപ്പിലാക്കിയത്. 2024-25 ഓടെ ലോജിസ്റ്റിക്‌സ് ചെലവുകൾ കുറയ്‌ക്കുന്നതിനും സമ്പദ് വ്യവ്യസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയത്. കാർഷിക ഉത്പന്നങ്ങൾ പാഴാക്കുന്നത് തടയാനും വൻകിട മേഖലയിൽ വേഗത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കഴിഞ്ഞ വർഷം ദേശീയ ലോജിസ്റ്റിക്‌സ് (എൻഎൽപി) ആരംഭിച്ചത്.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ പിഎം ഗതിശക്തി പദ്ധതി ആരംഭിച്ചത്. വ്യാപാരം, വ്യവസായം, ദേശീയപാത, തുടങ്ങിയവ അടിസ്ഥാന സൗകര്യങ്ങൾ സംയോജിപ്പിക്കുക എന്ന് ലക്ഷ്യത്തോടെയാണ് പിഎം ഗതിശക്തി ആരംഭിച്ചത്.
തുറമുഖങ്ങളെയും തീരങ്ങളെയും ബന്ധിപ്പിക്കുന്നതിനും വ്യാപാരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നടത്തിയട്ടുള്ളതായി അറിയിച്ചു. 139 രാജ്യങ്ങൾ ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡക്‌സിൽ (എൽപിഐ) ഉൾപ്പെടുന്നത്. ഇതിൽ ലോജിസ്റ്റിക് സേവനങ്ങളുടെ ഗുണനിലവാരം, വ്യാപാരവും ഗതാഗതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് എൽപിഐയിൽ ഉൾപ്പെടുന്നുണ്ട്.
















Comments