ലക്‌നൗ : മാഫിയാ സംഘങ്ങളിൽ നിന്നും ഗുണ്ടാത്തലവന്മാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് യുപി സർക്കാർ. ഗുണ്ടാത്തലവനും മുൻ എംപിയുമായിരുന്ന ആതിഖ് അഹമ്മദിൽ നിന്നും പിടിച്ചെടുത്ത പ്രയാഗ്‌രാജിലെ ഭൂമിയിലുൾപ്പെടെയാണ് പദ്ധതി പ്രകാരം ഫ്ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ആതിഖ് അഹമ്മദിന്റെ ലുക്കർഗഞ്ച് ഏരിയയിലുള്ള ഭൂമിയിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമാണ് വീടുകളുടെ നിർമാണം.
76 ഫ്‌ളാറ്റുകളാണ് പദ്ധതിപ്രകാരം നിർമ്മിച്ചിരിക്കുന്നത്. 6,030 പേർ ഭവനപദ്ധതിക്കായി ഓൺലൈൻ മുഖേന അപേക്ഷിച്ചിരുന്നു. ഇതിൽ 903 പേർ വീടിന് അർഹരാണെന്ന് കണ്ടെത്തി. എ ബ്ലോക്കിൽ 36 ഫ്‌ളാറ്റുകളും ബി ബ്ലോക്കിൽ 40 ഫ്‌ളാറ്റുകളുമുണ്ട്. ഓരോ ഫ്‌ളാറ്റിനും 3.5 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. 76 ഫ്‌ളാറ്റുകളുടെ ഉടമസ്ഥരെ നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തുക.
Comments