ശ്രീനഗർ: ജമ്മുകശ്മീരിൽ ഏകത ശ്രദ്ധാഞ്ജലി അഭിയാൻ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു. ജമ്മുകശ്മീരിലെ അതിരത്തിമേഖലകളിലെ റോഡിലാണ് റാലി സംഘടിപ്പിച്ചത്. ശ്രീനഗറിലെ ബോർഡർ റോഡ് ഓർഗനൈസേഷന്റെ ആസ്ഥാനത്ത് നിന്നാണ് റാലി ആരംഭിച്ചത്. ബിആർഒ പ്രവർത്തകരുടെ ത്യാഗത്തെയും അവരുടെ പ്രവർത്തനങ്ങളെയും അനുസ്മരിച്ചാണ് റാലി നടന്നത്.
റാലിയിൽ വിവിധ നദികളിൽ നിന്ന് ജലവും പർവതങ്ങളിൽ നിന്ന് മണ്ണും, വൃക്ഷ തൈകളും ശേഖരിച്ചു. ഈ സാമ്പിളുകൾ പൂനെയിലെ ബിആർഒ സെന്ററിലേക്ക് അയച്ചു. രാജ്യത്തിന് പുറത്ത് ജോലി ചെയ്യുകയും നാടിന് വേണ്ടി ജീവൻ അർപ്പിക്കുകയും ചെയ്ത ആളുകൾക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ മേജർ ഉദയ് മിശ്ര പറഞ്ഞു.
ബിആർഒയുടെ 64-ാം വാർഷിക ആഘോഷത്തിലാണ് റാലി നടന്നത്. യുവാക്കളിൽ ആത്മധൈര്യവും പ്രചോദനവും നിലനിർത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ എട്ടോളം ഉദ്യോഗസ്ഥർ ഏകതാ ശ്രദ്ധാഞ്ജലി അഭിയാന്റെ മോട്ടോർ സൈക്കിൾ റാലിയിൽ പങ്കെടുത്തു.
Comments