എറണാകുളം: യുവം 2023 പരിപാടി വൻ വിജയമാകുമെന്ന് അനിൽ കെ ആന്റണി. കേരള ചരിത്രത്തിലെ വലിയ യുവജന സംഗമമാകും യുവമെന്നും അദ്ദേഹം പറഞ്ഞു.
വളരെ നിർണായക സമയത്താണ് യുവാക്കളുടെ ഈ കൂട്ടായ്മ നടക്കുന്നത്. കേരളത്തിൽ വളർച്ച നിരക്ക് കുറവും തൊഴിൽ ഇല്ലായ്മ കൂടുതലുമാണ്. യുവജനത പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവത്തിനെതിരായ ഡിവൈഎഫ്‌ഐയുടെ ബദൽ പരിപാടിയിൽ ഒരു കാര്യവുമില്ലെന്നും അനിൽ പരിഹസിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച കാഴ്ചപ്പാടുണ്ട്. കേരള സർക്കാരിന് ഒരു നയാപൈസ ചിലവില്ലാതെ കേന്ദ്രസർക്കാർ വന്ദേഭാരത് ആരംഭിച്ചു. കേരള ജനത നരേന്ദ്രമോദിക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും അനിൽ പ്രതികരിച്ചു.
തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമാദി ട്വിറ്ററിൽ കുറിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിടും. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ നൂതന ദർശനത്തോടെ നിർമ്മിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിടും. കൊച്ചി വാട്ടർ മെട്രോയും രാജ്യത്തിന് സമർപ്പിക്കും. വന്ദേ ഭാരതിന്റെ ഉദ്ഘാടനവും ദ്വിദിന സന്ദർശനത്തിനെത്തുന്ന വേളയിൽ പ്രധാനമന്ത്രി നിർവഹിക്കും.
















Comments