ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ക്ഷേത്രകാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കഴിഞ്ഞ ദിവസം നടന്ന പരശുരാമ ജയന്തി ദിന പരിപാടിയിലാണ് ചൗഹാൻ ഇക്കാര്യം പരാമർശിച്ചത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സർക്കാരിന് യാതൊരു അധികാരവുമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ക്ഷേത്ര ഭൂമിയുടെ ലേലം നടപ്പാക്കുന്നത് തന്ത്രിമാരാണെന്നും കളക്ടർമാർ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, മതവും സംസ്കാരവും സമ്പന്നമായി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബ്രാഹ്മണ സമൂഹത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇവർക്കായി ബ്രാഹ്മണ ക്ഷേമ ബോർഡ് രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എല്ലായ്പ്പോഴും മതവും സംസ്കാരവും സംരക്ഷിക്കുന്നവരാണ് ബ്രാഹ്മണർ. അവരുടെ ക്ഷേമത്തിനായി വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ബ്രാഹ്മണ ക്ഷേമ ബോർഡ് സ്ഥാപിക്കുമെന്നും ചൗഹാൻ വ്യക്തമാക്കി.
Comments