വന്ദേ ഭാരതിന് പച്ചക്കൊടി വീശും മുൻപേ ടിക്കറ്റ് ബുക്കിംഗിൽ വൻ കുതിപ്പ്. ഏപ്രിൽ 26-ന് കാസർകോട് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരതിന്റെ ആദ്യ ദിന പകൽ റിസർവേഷനിൽ നൽകിയത് 740 ടിക്കറ്റുകൾ. ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം ആറുവരെയായുള്ള റിസർവേഷൻ കണക്ക് പ്രകാരം 913 ചെയർ കാറിൽ ഇനി മിച്ചമുള്ളത് 260 ടിക്കറ്റ് മാത്രമാണ്. എക്‌സിക്യൂട്ടീവ് കാറിലെ 86 സീറ്റും ഫുള്ളായി കഴിഞ്ഞു.
മെയ് ഒന്ന് വരെയുള്ള ടിക്കറ്റുകളാണ് റിസർവേഷൻ അതിവേഗം പൂർത്തിയാകുന്നത്. 28-ന് 714 ടിക്കറ്റും നൽകി. ഇനി ബാക്കിയുള്ളത് 200 ടിക്കറ്റാണ്. 29-ന് 177-ഉം 20-ന് 288-ഉം മേയ് ഒന്നിന് 296 ടിക്കറ്റും മാത്രമാണ് ബാക്കിയുള്ളത്. എക്സിക്യുട്ടീവിൽ എല്ലാം വെയിറ്റിങ് ലിസ്റ്റാണ്. വന്ദേഭാരതിന് ചെയർകാറിൽ 52 തത്കാല റിസർവേഷനാണ് ഉള്ളത്. എക്സിക്യുട്ടീവിൽ ആറെണ്ണവും.
28-ന് തിരുവനന്തുപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരതിലും വൻതോതിൽ ടിക്കറ്റ് തീർന്നു. 689 ടിക്കറ്റാണ് ഞായറാഴ്ച പകൽ നൽകിയത്. ചെയർകാറിൽ ഇനി 225 ടിക്കറ്റാണുള്ളത്. എക്‌സിക്യൂട്ടീവ് ക്ലാസിൽ വെയിറ്റിംഗ് 15-ൽ എത്തി. 29ന് 200-ഉം 30-ന് 380-ഉം സി.സി. സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരത്തേക്ക് മേയ് രണ്ട് മുതലുള്ള ടിക്കറ്റുകൾ മാത്രമേ ബാക്കിയുള്ളൂ. ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിൽ 30-ന് നാമമാത്രമായ ടിക്കറ്റുകളാണ് ബാക്കിയുള്ളത്.
വന്ദേ ഭാരത് എക്‌സ്പ്രസിന് തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ എസി ചെയർകാറിന് 1,590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയർകാറിന് 2,880 രൂപയും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്ക് എസി ചെയർകാറിൽ 1,520 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 2,815 രൂപയുമാണ്. ചെയർകാറിൽ 914 സീറ്റും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുമാണ് ഉള്ളത്. ഐ.ആർ.സി.ടി.സി. മൊബൈൽ ആപ്പ്
, വെബ്സൈറ്റ് – httsp://www.irtc.co.in/nget/booking/train-list വഴിയും സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
















Comments