പൂരം കെങ്കേമമാക്കുന്നതിൽ പ്രധാനപ്പെട്ടതാണ് കുടമാറ്റം. പൂരത്തിലെ അവിഭാജ്യ ഘടകമായ കുടമാറ്റത്തിനുള്ള കുട നിർമ്മാണം തകൃതിയായി പുരോഗമിക്കുകയാണ്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളിലായി 1000-ത്തിന് മുകളിൽ കുടകളാണ് തയ്യാറാക്കുന്നത്. ഗുജറാത്തിലെ സൂറത്തിൽ നിന്ന് നേരിട്ടെത്തിച്ച 10,000 മീറ്റർ തുണി ഉപയോഗിച്ചാണ് കുട നിർമ്മാണം . കഴിഞ്ഞ 44 വർഷമായി പൂരത്തിന് കുടയൊരുക്കുന്ന വസന്തൻ കുന്നത്തങ്ങാടിയാണ് ഇത്തവണയും കുട നിർമ്മിക്കുന്നത്.
വ്യത്യസ്ത വർണങ്ങളിലുള്ള കുടകൾ കൊണ്ട് ജനങ്ങളെ വിസ്മയിപ്പിക്കാനായി ‘സ്‌പെഷ്യൽ കുടകൾ’ രഹസ്യ കേന്ദ്രത്തിൽ ഒരുങ്ങുന്നതായാണ് വിവരം. കുടമാറ്റ ചടങ്ങാണ് പൂരത്തിന്റെ പ്രധാനാകർഷണം. നേർക്കുനേർ നിരന്ന് നിൽക്കുന്ന ആനകൾക്ക് മുകളിൽ ഓരോ തവണയും കുടകൾ നിവർത്തുന്ന നിമിഷം പൂരപറമ്പ് ആവേശത്തിലാകും. ഇടയ്‌ക്ക് ഇടയ്‌ക്ക് സ്‌പെഷ്യൽ കുടകളുയർത്തി കാഴ്ചക്കാരെ ഇരു ദേവസ്വങ്ങളും അമ്പരിപ്പിക്കും.
ഇത്തവണ മാറ്റങ്ങളുടെ പൂരത്തിനാണ് സാക്ഷ്യം വഹിക്കുക. ഇലഞ്ഞിത്തറ മേളത്തിലും പഞ്ചവാദ്യത്തിലും ആനയെഴുന്നള്ളിപ്പിലും വെടിക്കെട്ടിലുമെല്ലാം ഇത്രമാത്രം മാറ്റം പ്രകടമായ പൂരം സമീപകാല ചരിത്രത്തിലില്ല.
















Comments