എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുവജന സംവാദ പരിപാടി യുവം-2023 ന് ആവേശകരമായ സമാരംഭം. അരക്കിലോമീറ്ററോളം നടന്നാണ് മോദി റോഡ് ഷോയിൽ പങ്കെടുത്തത്.
പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന യുവം വേദിയിൽ മണിക്കൂറുകൾക്ക് മുൻപേ ചെറുപ്പക്കാർ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു. പതിനേഴിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളാണ് പരിപാടിൽ പങ്കെടുക്കുക. സെക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ അങ്കണത്തിൽ വൃക്ഷത്തെ നട്ടാണ് യുവം വേദിയിൽ അദ്ദേഹം എത്തിയത്.
പുതീയ ഇന്ത്യയുടെ ഭാവി തലമുറയെ വാർത്തെടുക്കുന്ന യുവം മെഗാ കോൺക്ലേവ് ഉദ്ഘാടനത്തിന് ശേഷമാണ് പ്രധാനമന്ത്രി യുവാക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുക. കേരളത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിര വികസനമാണ് യുവം പരിപാടിയിൽ ചർച്ചയാവുക. നാളിതുവരെ സംസ്ഥാനം ദർശിക്കാത്ത യുവതയുടെ സംവാദശക്തിക്ക് തേവര കോളജ് മൈതാനം ഇന്ന് സാക്ഷ്യം വഹിക്കും. രാജ്യത്തിന്റെ വികസനക്കുതിപ്പിൽ അണിനിരക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് അക്ഷരാർത്ഥത്തിൽ കേരളത്തിലെ യുവജനങ്ങൾ.
















Comments