ലക്‌നൗ: തീവ്രവാദ മാഫിയകളോട് ചെറിയ അനുഭാവം പുലർത്തുന്നവർക്ക് പോലും യുപിയിൽ സ്ഥാനമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹത്തിന് ഭീഷണിയായ ക്രിമിനലുകളോട് സഹതപിക്കുന്നവർക്ക് പോലും യുപിയിൽ സ്ഥാനമില്ലെന്ന് കഴിഞ്ഞ സർക്കാരിനനെതിരെ ആഞ്ഞടിച്ചുകൊണ്ട് യോഗി പറഞ്ഞു. ഷാംലിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകായിരുന്നു അദ്ദേഹം.
‘ഗുണ്ടാ നികുതി പിരിക്കുന്നവരെ ഇന്ന് എവിടെയും കാണാനില്ല. ആറു വർഷം മുൻപുള്ള ഷാംലിയുടെ അവസ്ഥ ഓർക്കുക. ജോലിയില്ല, വൈദ്യുതിയില്ല, അന്ന് ആളുകൾക്ക് ഉത്സവങ്ങൾ ആഘോഷിക്കാൻ കഴിഞ്ഞില്ല. ബിജെപിയുടെ വിജയം ഉറപ്പാക്കാൻ പരമാവധി വോട്ടുകൾ നൽകിയ പടിഞ്ഞാറൻ യുപിയിലെ സ്ത്രീകളോടും സഹോദരിമാരോടും ഞാൻ നന്ദിയുള്ളവനാണ്. ഇന്ന് വ്യാപാരികളും കർഷകരും പെൺകുട്ടികളും ഭയമില്ലാതെയാണ് സംസ്ഥാനത്ത് ജീവിക്കുന്നത്. യുപിയിൽ ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിച്ചതു മുതൽ എല്ലാ സർക്കാർ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങൾ യാതൊരു വിവേചനവുമില്ലാതെ ജനങ്ങളിലെത്തുന്നുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.
‘ആറ് വർഷത്തിനിടെ സംസ്ഥാനത്ത് 54 ലക്ഷം പാവപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകിയപ്പോൾ 2.61 കോടി തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നൽകി. 10 കോടി പേർക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. ഇരട്ട എഞ്ചിൻ സർക്കാർ 15 കോടി പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്നു’എന്നും യോഗി ചൂണ്ടിക്കാട്ടി.
















Comments