ബാഹുബലി ഇല്ലായിരുന്നെങ്കിൽ പൊന്നിയിൻ സെൽവൻ സാധ്യമാകില്ലായിരുന്നുവെന്ന് മണിരത്നം. രണ്ട് ഭാഗങ്ങളായി പൊന്നിയിൻ സെൽവൻ ഒരുക്കാനുള്ള പാത തെളിച്ചത് ബാഹുബലിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പി. എസ് -2 വിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് ചിത്രത്തിന്റെ സംവിധായകൻ മണിരത്നം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബാഹുബലി ഇല്ലായിരുന്നുവെങ്കിൽ പൊന്നിയിൻ സെൽവൻ സാധ്യമാകില്ലായിരുന്നുവെന്ന് പറഞ്ഞ മണിരത്നം സംവിധായകൻ രാജമൗലിക്ക് നന്ദിയും അറിയിച്ചു. രണ്ട് ഭാഗങ്ങളായി പൊന്നിയിൻ സെൽവൻ ഒരുക്കാനുള്ള പാത തെളിച്ചത് ബാഹുബലിയാണെന്ന് മണിരത്നം പറഞ്ഞു. ഇക്കാര്യം രാജമൗലിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സംവിധായകൻ വെളിപ്പെടുത്തി. ചരിത്ര സിനിമയെടുക്കാൻ ഇൻഡസ്ട്രിക്ക് ബാഹുബലി ധെെര്യം തന്നുവെന്നും ഇന്ത്യൻ ചരിത്രം സിനിമയാക്കി മാറ്റാനുള്ള പാത അദ്ദേഹം തെളിയിച്ചുവെന്നും മണിരത്നം കൂട്ടിച്ചേർത്തു. കരഘോഷങ്ങളോടെയാണ് മണിരത്നത്തിന്റെ വാക്കുകൾ ആളുകൾ ഏറ്റെടുത്തത്.
ഏപ്രിൽ 28-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പി. എസ് -2 എത്തുന്നത്. ജയം രവി, ജയറാം, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളും ‘പൊന്നിയിൻ സെല്‍വനി’ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്‍ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് സ്വന്തമാക്കിയത്.
Comments