ലക്‌നൗ: ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജന്മവാർഷികത്തിൽ ആശംസകൾ അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്വൈത വേദാന്തത്തിന്റെ സ്ഥാപകനായ ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജന്മവാർഷികത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
‘സാംസ്‌കാരിക ബോധത്തിന്റെ ജീവതാളമായ അദ്വൈത വേദാന്തത്തിന്റെ സ്ഥാപകനായ ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജന്മവാർഷികത്തിൽ പ്രിയപ്പെട്ട എല്ലാ സംസ്ഥാന നിവാസികൾക്കും എന്റെ ഹൃദയം നിറഞ്ഞ് ആശംസകൾ അറിയിക്കുന്നു. സനാതന സംസ്‌കാരത്തിന്റെ പുനരുജ്ജീവനത്തിലും ഇന്ത്യയുടെ പുനർനിർമ്മാണത്തിനും ആദിശങ്കരാചാര്യരുടെ സംഭാവന എന്നും പ്രചോദനമായി നിലനിൽക്കും’എന്ന് യോഗി ട്വിറ്ററിൽ കുറിച്ചു.
अद्वैत वेदांत के प्रणेता, सांस्कृतिक चेतना के प्राणाधार, 'जगद्गुरु' आदि शंकराचार्य की जयंती पर सभी प्रदेश वासियों को हार्दिक शुभकामनाएं!
सनातन संस्कृति के पुनरुत्थान एवं भारत के पुनर्निर्माण में आपके अविस्मरणीय योगदान अनंत काल तक प्रेरणा-पुंज रहेंगे। pic.twitter.com/j3Hgu6sx4a
— Yogi Adityanath (@myogiadityanath) April 25, 2023
ഭാരതം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളാണ് ജഗദ്ഗുരു ആദിശങ്കരാചാര്യർ. ഇന്ത്യൻ വേദ പണ്ഡിതനായും അദ്ധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്വൈത വേദാന്ത പാരമ്പര്യത്തിൽ സമാനതകളില്ലാത്ത പദവിയാണ് ശങ്കരാചാര്യർക്കുള്ളത്. ഇന്ത്യയിലെ ചില ആശ്രമങ്ങളിൽ ഉപയോഗിക്കുന്ന ശങ്കരാചാര്യ എന്ന പദവി അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.
















Comments