സ്വച്ഛ് ഭാരതിനെ കുറിച്ച് കവിത എഴുതി അവതരിപ്പിച്ച വിദ്യാർത്ഥിനിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിന് മന്നോടിയായി പ്രധാനമന്ത്രി വിദ്യാർത്ഥികളോട് സംവദിച്ചിരുന്നു. ഇതിനിടയിലാണ് സ്വന്തമായി രചിച്ച കവിത വിദ്യാർത്ഥിനി മോദിക്ക് മുന്നിൽ അവതരിപ്പിച്ചത്. കവിത മുഴുവൻ ശ്രദ്ധാപൂർവ്വം കേട്ട അദ്ദേഹം വിദ്യാർത്ഥിനിയുടെ തലയിൽ കൈവെച്ച് അഭിന്ദനങ്ങൾ അറിച്ചാണ് നടന്ന് നീങ്ങിയത്.
കുട്ടികൾ തങ്ങൾ വരച്ച ചിത്രങ്ങൾ വികസന നായകന് സമ്മാനിച്ചു. ചിത്രങ്ങൾ സ്‌നേഹപൂർവ്വം വാങ്ങി അവരോട് കുശലം പറഞ്ഞാണ് മോദി ഉദ്ഘാടന ചടങ്ങിലേക്ക് പോയത്.
A poem on Clean India by a young girl in Thiruvananthapuram leaves PM Shri @narendramodi deeply impressed. PM Modi interacted with young students before flagging off Kerala’s first Vande Bharat Express pic.twitter.com/VhoMVQi8WU
— BJP LIVE (@BJPLive) April 25, 2023
വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യയാത്രയിൽ വിദ്യാർത്ഥികളും ഇടം പിടിച്ചിരുന്നു. വിവിധ വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് വന്ദേഭാരതിൽ ആദ്യ യാത്രയ്‌ക്കായി തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളുമായാണ് അദ്ദേഹം ട്രെയിനിൽ സംവദിച്ചത്.
















Comments