എറണാകുളം: യുദ്ധഭൂമിയായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രക്ഷദൗത്യത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തി. ‘ഓപ്പറേഷൻ കാവേരി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന രക്ഷാദൗത്യത്തിലൂടെ സൗദി വഴി വിമാനത്തിലും കപ്പലിലുമായി സുഡാനിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും രാജ്യത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
സുഡാനിൽ കുടുങ്ങിക്കിടക്കുന്ന 278 ഇന്ത്യക്കാരുമായി നാവിക സേനയുടെ കപ്പൽ ഐഎൻഎസ് സുമേധ ജിദ്ദയിലേക്ക് തിരിച്ചു. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായിട്ടാണ് രക്ഷാദൗത്യം. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഐഎൻഎസ് സുമേധയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയ കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് കൊണ്ട് ദേശീയ പതാക പിടിച്ചു നിൽക്കുന്ന ഇന്ത്യൻ പൗരന്മാരേയും ചിത്രങ്ങളിൽ കാണാം. ജിദ്ദയിൽ നിന്ന് വിമാനമാർഗമായിരിക്കും ഇവരെ ഇന്ത്യയിൽ എത്തിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാദൗത്യത്തിന്റെ ഏകോപനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിൽ എത്തി. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും രാജ്യത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
First batch of stranded Indians leave Sudan under #OperationKaveri.
INS Sumedha with 278 people onboard departs Port Sudan for Jeddah. pic.twitter.com/4hPrPPsi1I
— Arindam Bagchi (@MEAIndia) April 25, 2023
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് വി.മുരളീധരൻ ഓപ്പറേഷൻ എകോപ്പിക്കുന്നത്. ഓപ്പറേഷൻ കാവേരിക്ക് നേതൃത്വം നൽകാൻ വി.മുരളീധരനെ ചുമതലപ്പെടുത്തിയതായി പ്രധാനമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കൊച്ചിയിലെ യുവം വേദിയിൽ ആണ് ദൗത്യത്തിന്റെ ചുമതല വി. മുരളീധരനെ ഏൽപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. അതേസമയം സുഡാനിൽ വെടി നിർത്തൽ 72 മണിക്കൂർ കൂടി നീട്ടി. 500-ഓളം ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു.
ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് ഇന്നലെ എത്തി. ഐഎൻഎസ് സുമേധയിൽ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഫ്രാൻസും ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 388-പേരെയാണ് ഫ്രാൻസ് രക്ഷപ്പെടുത്തിയത്. ഇന്ത്യാക്കാരും ഉണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് എംബസി അറിയിച്ചു. 28 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് 2 യുദ്ധ വിമാനങ്ങളിലായി ഫ്രാൻസ് ഒഴിപ്പിച്ചത്. സൗദി കഴിഞ്ഞ ദിവസം നടത്തിയ രക്ഷാദൗത്യത്തിൽ മൂന്ന് ഇന്ത്യക്കാരെയും ഒഴിപ്പിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എൻ എസ് സുമേധ രക്ഷാദൗത്യത്തിന് പോർട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിലുണ്ട്.
















Comments