എറണാകുളം: യുവ നടന്മാരായ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമാ സംഘടനകളുടെ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനമെടുത്തത്. തുടർന്ന് ഇരുവരെയും വിലക്കുന്നതായി സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.
ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗവും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും ഒരേ സമയം രണ്ട് സിനിമകൾക്ക് വരെ ഡേറ്റ് നൽകുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. നിർമ്മാതാക്കൾക്ക് ഇവർ സ്ഥിരമായി തലവേദന സൃഷ്ടിക്കുകയാണ്. അതുകൊണ്ടാണ് വിലക്കേർപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമാ മേഖലയിൽ ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. അവരുടെ പട്ടിക സർക്കാരിനെ കൈമാറും അത്തരക്കാരുമായി സഹകരിച്ച് പോകാൻ കഴിയില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമ മേഖലയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
Comments