ലണ്ടൻ: ഇംഗ്ലണ്ടിലെ കടൽതീരത്തുള്ള മൃഗശാലയിൽ കടൽകാക്കകളെ തുരത്താനായി ഇനി മനുഷ്യർ കടൽകാക്കകളായി വേഷമിടും. കടൽകാക്കകൾ സന്ദർശകർക്ക് പതിവായി ഉപദ്രവമുണ്ടാക്കുന്നതിനാലാണ് അവയെ തുരത്താനായി പുതിയ മാർഗം കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ആളുകളെ നിയമിക്കാനൊരുങ്ങുകയാണ് ലങ്കാഷയറിലെ ബ്ലാക്ക്പൂൾ റിസോർട്ട്സിലെ മൃഗശാല.
മൃഗശാല സന്ദർശിക്കാൻ വരുന്നവർക്ക് കടൽകാക്കകൾ പതിവായി ഉപദ്രവമുണ്ടാക്കുകയും ഭക്ഷണം തട്ടിപ്പറിക്കുകയും ചെയ്യുന്നതിനെ തുടർന്നാണ് പതിവിൽ നിന്നും വ്യത്യസ്തമായൊരു നീക്കം റിസോർട്ട് നടത്തുന്നത്. പുതിയ തസ്തികയുടെ വാർത്തകൾ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
”മൃഗശാലയിലെ എല്ലാമൃഗങ്ങളെയും സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. കടൽതീരത്തുള്ള ഒരു റിസോർട്ടായതുകൊണ്ടുതന്നെ നിലവിൽ ഇവിടെ കടൽകാക്കകൾ ധാരാളമാണ്. ഇവയുടെ സാന്നിദ്ധ്യം മൃഗശാല സന്ദർശിക്കാൻ വരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇവയെ തുരത്താനായി മനുഷ്യരെ കടൽകാക്കകളായി വേഷം ധരിപ്പിക്കാൻ ഒരുങ്ങുന്നത്’. ബ്ലാക്ക് പൂൾ റിസോർട്ട് അധികൃതർ വ്യക്തമാക്കി
















Comments