എന്തുകൊണ്ട് വന്ദേഭാരത് അനിവാര്യമാകുന്നു? ഏറ്റവുമാശ്വാസമാകുന്നത് ആർക്കെല്ലാം;  ആരോഗ്യപ്രവർത്തകനായ ഫൈസൽ ഖാന്റെ കുറിപ്പ് ശ്രദ്ധേയം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

എന്തുകൊണ്ട് വന്ദേഭാരത് അനിവാര്യമാകുന്നു? ഏറ്റവുമാശ്വാസമാകുന്നത് ആർക്കെല്ലാം;  ആരോഗ്യപ്രവർത്തകനായ ഫൈസൽ ഖാന്റെ കുറിപ്പ് ശ്രദ്ധേയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 12:05 am IST
FacebookTwitterWhatsAppTelegram

കേരളം പോലൊരു സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എത്രമാത്രം ഗുണകരമാകും എന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അക്കമിട്ട് നിരത്താൻ ഒട്ടനവധി ഗുണങ്ങളുണ്ടെങ്കിലും വന്ദേഭാരത് ട്രെയിൻ എന്നത് കെ-റെയിലിന് ബദലാകില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മറുവശത്ത് മറ്റൊരു കൂട്ടർ. കേന്ദ്രസർക്കാരിന്റേതാണെന്ന ഒറ്റക്കാരണത്താൽ വന്ദേഭാരതിനെ ഇകഴ്‌ത്താൻ സാധിക്കുന്ന ഒരവസരവും അക്കൂട്ടർ പാഴാക്കുന്നില്ലെന്നതാണ് വാസ്തവം. എന്നിരുന്നാലും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളജനതയ്‌ക്ക് നൽകിയ വിഷുക്കൈനീട്ടമെന്നോണം വന്ദേഭാരതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. ഏപ്രിൽ 25 മുതൽ മലയാളക്കരയുടെ പാളങ്ങളിലൂടെ വന്ദേഭാരത് കുതിച്ചപ്പോൾ അതിൽ ആനന്ദവും അഭിമാനവുമാണ് ഇവിടെയുള്ള ഭൂരിപക്ഷം ജനതയ്‌ക്കും അനുഭവപ്പെട്ടത്. കേരളത്തിന്റെ നിലവിലെ അവസ്ഥയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തികച്ചും അനിവാര്യമായിരുന്നു. ഇക്കാര്യം വ്യക്തമായി സാക്ഷ്യപ്പെടുത്തുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ആരോഗ്യപ്രവർത്തകനായ ഫൈസൽ ഖാൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ ശ്രദ്ധേയമായ വാക്കുകളിതാ..

നമസ്കാരം..
ബഹു:പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച വന്ദേ ഭാരത് ട്രെയിനിൽ ആദ്യ യാത്രികരിൽ ഒരാളാകുവാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു.
അത്യാധുനിക സൗകര്യങ്ങളോടെ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേ ഭാരതിൽ സഞ്ചരിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ ഓർമ്മയിൽ വന്ന ഒരനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി
എന്റെെ wife house കാസർകോടാണ്. വർഷത്തിൽ കുറഞ്ഞത് 7-8 പ്രാവശ്യം കാറിലും ട്രെയിനിലുമായി പോകാറുണ്ട്. മാസങ്ങൾക്കു മുമ്പ് ബുക്ക് ചെയ്താൽ മാത്രമാണ് ട്രെയിനിൽ ടിക്കറ്റു കിട്ടുകയുള്ളു. അതുകൊണ്ട് കുടുതലും റോഡുമാർഗ്ഗമാണ് സഞ്ചരിക്കുന്നത്. ഒരു നാൾ മലബാർ എക്സ്പ്രസിൽ കാസർകോട് പോകുകയായിരുന്നു.
ഒരു ബെർത്തു പോലും കിട്ടാതെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ . ഓരോ സ്റ്റോപിലും നിർത്തി നിർത്തി പതിവിലും വളരെ താമസിച്ചു ഇഴഞ്ഞു നീങ്ങുകയാണ് . വെളുപ്പിനെ കോഴിക്കോട് എത്തിയപ്പോൾ യാത്രക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഓരോ സ്റ്റോപ്പു കഴിയുമ്പോഴും യാത്രക്കാരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. ഒന്നു രണ്ടു കംബാർട്ട്മെന്റ് അകലെയുള്ള ഒരു കുഞ്ഞിന്റെ സംസാരം എനിക്കു കേൾക്കാം. അവൻ വാചാലനാണ്. ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നു. വാശി പിടിച്ചു കരയുന്നു. അവൻ നിരന്തരം ഒരേ കാര്യമാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് എന്നെ zoo ൽ കൊണ്ടുപോയില്ല. തിരുവനന്തപുരത്തു പോകുമ്പോൾ എന്നെ കൊണ്ടുപോകാ മെന്ന് പറഞ്ഞിട്ട് എന്നെ പറ്റിച്ചല്ലെ? നമ്മൾ എപ്പോ വീടെത്തും? ഇതു തന്നെ മണിക്കുറുകളായി ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ്. ചിമ്പാൻസിയുടെ ശബ്ദമെങനെ? ടൈഗറിന്റെ എങ്ങനെ ? പറഞ്ഞു താ അമ്മേ?
ഈ കുസൃതികളെല്ലാം ആദ്യം പ്രതികരിച്ച അമ്മ പിന്നീട് അവൻ പറയുന്നതു പോലെ ഓരോ മൃഗങ്ങളുടെയും ശബ്ദം അനുകരിക്കുന്നുണ്ടായിരുന്നു. ട്രെയിൻ പയ്യന്നൂർ എത്തി. അവിടെയും അരമണിക്കൂറിലധികം പിടിച്ചിട്ടു. ആ കുട്ടിയുടെ നിരന്തര ബഹളത്തെ സഹികെട്ട് അമ്മ പറയുന്നുണ്ടായിരുന്നു. നീ ഒന്നു ക്ഷമിക്ക് .. ഇപ്പോൾ വീടെത്തുമെന്ന്. ഇവരുടെ ശബ്ദം അലോസരമായതു കൊണ്ട് ഞാൻ ഡോറിന്റെ വശത്തു പോയി നിന്നു. വീണ്ടും ട്രെയിൻ ഇഴഞ്ഞു തുടങ്ങി. അടുത്ത സ്റ്റോപ്പ് തൃക്കരിപ്പൂരാണെന്നു തോന്നുന്നു. അവിടെയും നിർത്തി. ഞാൻ വാതിലിൽ നില്ക്കുകയാണ്. ഇത്രയും നേരം ശബ്ദം കേട്ടുകൊണ്ടിരുന്ന ആ സ്ത്രീ വാതിലിനടുത്തെത്തി. എന്നോട് ഒരു ചെറിയ ഫ്ലാസ്കും 50 രൂപ നോട്ടും നീട്ടിയിട്ടു പറഞ്ഞു .ഞാനും മോനും ഒറ്റക്കാണ്. മോനു കുറച്ചു ചൂടു പാലു വാങ്ങി തരുമോ എന്ന്?
ഞാൻ ശരി എന്നു പറഞ്ഞു. ഞാൻ പുറത്തിറങ്ങിയതും ട്രെയിൻ അനങ്ങി തുടങ്ങി . അവർക്കതു വാങ്ങി കൊടുക്കുവാൻ കഴിഞ്ഞില്ല. അവർ പോയി. കുറച്ചു കഴിഞ്ഞ് ചായ വില്ക്കുന്ന ഒരാൾ അടുത്ത കോച്ചിൽ നില്ക്കുന്നതു കണ്ടു. ആ കുട്ടിക്കു ഒരു ചായയെങ്കിലും മേടിച്ചു കൊടുക്കാമെന്നു കരുതി ഞാൻ ചായയുമായി അവരുടെ കംബാർട്ട്മെന്റിലേക്കു നടന്നു. അവിടെ നിന്നും അവന്റെ ബഹളം അപ്പോഴും കേൾക്കാമായിരുന്നു. എന്തുകൊണ്ട് എന്നെ ZOO- ൽ കൊണ്ടുപോയില്ല ?? അമ്മയെ എനിക്കിഷ്ടമില്ല .. ഞാൻ അവിടെ എത്തി. ആ അമ്മ എഴുന്നേറ്റു .ഞാൻ ചായ കൊടുത്തപ്പോഴാണ് പറയുന്നത്. അവനു ചായ കുടിക്കാൻ പാടില്ല. ചെറു ചൂടു പാലു മാത്രമെ കുടിക്കാവു . അവന് ഇൻഫ്കഷൻ ഒട്ടും വരുവാൻ പാടില്ല. അവനു ബ്രെയിൻ ട്യൂമർ ബാധിച്ച് കാൻസർ 4th സ്റ്റേജാണ് . തിരുവനന്തപുരത്ത് ZOO കാണിക്കാമെന്നത്രെ പറഞ്ഞിട്ടാണ് അവനെ RCC യിൽ കൊണ്ടുപോയത്. ഇന്നലെ ഉച്ചക്കു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയതാണ്. ഇപ്പോൾ മണി രാവിലെ 11 കഴിഞ്ഞു. പത്തിരുപത് മണിക്കൂറോളം ആ കുഞ്ഞിനെ ഒറ്റക്ക് പരിചരിച്ച ആ അമ്മയുടെ പരിഭ്രാന്തിയും സഹനവും ഞാനിപ്പോഴും ഓർക്കുന്നു.
ഇന്ന് വന്ദേ ഭാരത് എക്സ്പ്രസ്സിൽ E-I കോച്ചിൽ സീറ്റ് നമ്പർ 8-ൽ ഇരിക്കുമ്പോൾ ഒരു ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ തികച്ചും അഭിമാനം തോന്നിയ നിമിഷമാണ്. രാവിലെ 5 മണിക്കു തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാൽ ഉച്ചക്കു 12 മണി കഴിയുമ്പോൾ കണ്ണൂർ എത്തുമെന്നത് രോഗികളെ സംബന്ധിച്ച് വളരെ ആശ്വാസമാണ്. വടക്കൻ കേരളത്തിൽ നിന്നും കാൻസർ , ഹൃദയം ,neuro ,വൃക്ക ,കരൾ തുടങ്ങി 100 കണക്കിനു രോഗികൾ ആണ് periodical check up നു വേണ്ടി ദിവസവും തലസ്ഥാനത്തുള്ള RCC യിലും ശ്രീ ചിത്രയിലും മറ്റ് ആശുപത്രികളിലെല്ലാമായി എത്തുന്നത്. മേൽപറഞ്ഞ അസുഖങ്ങൾ കാരണം രോഗികൾ ശാരീരികമായി അങ്ങയറ്റം അവശത അനുഭവിക്കുന്നവരാണ്. പ്രാഥമിക കർമ്മങ്ങൾക്കു പോലും വളരെയധികം സമയം വേണ്ടി വരുന്നവരാണ്.
El- കോച്ചിലെ ഡിജിറ്റൽ display യിൽ “namaste ..vande Bharath” എന്നു തെളിഞ്ഞ് നിമിഷങ്ങൾ കൊണ്ട് 100. KM വേഗതയിൽ വെളുത്ത പടക്കുതിരയെ പോലെ വന്ദേ ഭാരത് കുതിച്ചു പാഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. കാൻസർ ബാധിച്ച മകനെയും കൊണ്ട് 20 മണിക്കൂർ യാത്ര ചെയ്ത ആ അമ്മയുടെ മുഖമാണ് അപ്പോൾ എനിക്കോർമ്മ വന്നത്. ഇതു പോലുള്ള രോഗികൾക്ക് സാന്ത്വനമേകുവാൻ ഇന്നു മുതൽ വന്ദേ ഭാരത് എക്സ്പ്രസ് അതിവേഗം പാഞ്ഞു കൊണ്ടിരിക്കും INDIA’S PRIDE എന്ന സ്ലോഗനുമായി ….. JAI HIND

Tags: VANDHE BHARAT
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭാരമെത്രയെന്ന് വ‍ൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies