ജിദ്ദ : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 121 ഇന്ത്യക്കാരുമായി രണ്ടാമത്തെ സംഘം ജിദ്ദയിൽ എത്തി. സുഡാൻ പോർട്ടിൽ നിന്നും വ്യോമസേനയുടെ സി -130ജെ വിമാനത്തിൽ രണ്ടാം സംഘം ജിദ്ദയിൽ എത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം സുഡാൻ പോർട്ടിൽ നിന്ന് 278 ഇന്ത്യക്കാരുൾപ്പെട്ട ആദ്യസംഘം ജിദ്ദയിൽ എത്തിയിരുന്നു.
ദൗത്യത്തിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് സി -130ജെ വിമാനങ്ങളെ ജിദ്ദയിലും നാവികസേനയുടെ കപ്പൽ സുമേധയെ പോർട്ട് സുഡാനിലുമായി ഇന്ത്യ വിന്ന്യസിച്ചിട്ടുണ്ട്. സുഡാനിൽ കുടുങ്ങിയ ഭാരതീയരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ കാവേരിയെ സംയോജിപ്പിക്കുന്നത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്. അദ്ദേഹം സുഡാനിൽ നിന്നും എത്തിച്ച ഇന്ത്യക്കാരെ ജിദ്ദയിൽ സ്വീകരിച്ചു.
സുഡാനിൽ കലാപം തുടരുകയാണ്. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായി ഉന്നതതല യോഗം ചേർന്നിരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക, ഫ്രാൻസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യൻ എംബസിയുമായി ചർച്ച പുരോഗമിക്കുന്നു.
Comments