ഡെറാഡൂൺ: ചാർധാം യാത്രയ്‌ക്കായുള്ള തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ 17 ലക്ഷം കടന്നു. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും 17,92000 പേരാണ് ഇതുവരെ യാത്രയ്‌ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫെബ്രുവരി18-നാണ് കേദർനാഥ്, ബദരിനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവ ഉൾക്കൊള്ളിക്കുന്ന ചാർധാം യാത്രയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചത്.
കേദാർനാഥിൽ 6,35,230 പേരും, ബദരീനാഥിൽ 5,35,551, ഗംഗോത്രിയിൽ 3,26,111, യമുനോത്രിയിൽ 2,82,757 പേരുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹേമകുണ്ഡ് സാഹിബ് ദർശനത്തിനായി 13,255 തീർത്ഥാടകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജിഎംവിഎൻ ഗസ്റ്റ് ഹൗസുകളിൽ 10 കോടി 56 ലക്ഷത്തിലധികം രൂപയുടെ ബുക്കിംഗുകളാണ് നടന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം കേദർനാഥിന്റെ വാതിലുകൾ ഭക്തർക്കായി തുറന്ന് കൊടുത്തിരുന്നു. ഏപ്രിൽ 27-ന് ബദരീനാഥിന്റെ വാതിലുകൾ തുറക്കും. ഏപ്രിൽ 22-ന് യമുനോത്രിയിൽ നിന്നാണ് ചാർധാം യാത്ര ആരംഭിച്ചത്. തീർത്ഥാടന യാത്രയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സ്വയം രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് അറിയിച്ചു.
Comments