കാഴ്ചപരിമിതർക്കും സുഗമമായി യാത്ര ചെയ്യാമെന്നത് വന്ദേഭാരതിന്റെ വലിയൊരു പ്രത്യേകതയാണ്. വന്ദേഭാരത് യാത്രയ്‌ക്കെത്തിയ അംഗപരിമിതയായ ഐശ്വര്യ തന്റെ സീറ്റ് നമ്പർ കണ്ടുപിടിച്ചതും അത്തരത്തിലായിരുന്നു. വന്ദേഭാരതിലേത് മികച്ച യാത്രാനുഭവമാണെന്നും മറ്റ് ട്രെയിനുകളിൽ നിന്നും ഏറെ വ്യത്യസ്തമായ ശാന്തമായ അന്തരീക്ഷമാണെന്നും ഐശ്വര്യ ജനംടിവിയോട് പങ്കുവച്ചു.
മറ്റ് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നതിന് സമീപമാണ് കാഴ്ചപരിമിതർക്ക് വേണ്ട സൗകര്യമൊരുക്കിയിരിക്കുന്നത്. സീറ്റ് നമ്പർ എഴുതിയിരിക്കുന്നതിനൊപ്പം ബ്രെയ്‌ലി ലിപിയിലും നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് കാഴ്ചപരിമിതർ സീറ്റ് കണ്ടെത്തുക.
ഇതുകൂടാതെ നിരവധി അത്യാധുനിക സൗകര്യങ്ങളും വന്ദേഭാരതിലുണ്ട്. എല്ലാ കോച്ചുകളിലും സുരക്ഷാ കാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. അറിയിപ്പുകൾ നൽകാൻ ഡിസ്‌പ്ലേ ബോർഡും ഓരോ കോച്ചിലും സജ്ജമാണ്. ഓരോ കോച്ചിനുള്ളിലും രണ്ട് എൽഇഡി സ്‌ക്രീനാണ് വച്ചിട്ടുള്ളത്. അടിയന്തിര സാഹചര്യമുണ്ടായാൽ ക്യാപ്റ്റനുമായി സംസാരിക്കാനുള്ള ഓപ്ഷനും എല്ലാ കോച്ചിലുമുണ്ട്. ലഗേജ് കാബിൻ വിമാനത്തിലേതിന് സമാനമാണ്.
















Comments