കൊച്ചി: യുവതാരങ്ങളെ വിലക്കാനുള്ള സിനിമാ സംഘടനകളുടെ യോഗത്തെ പിന്തുണച്ച് ഫിലിം ചേംബർ. സിനിമാ മേഖലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടെന്നും വിലക്കിയ താരങ്ങളിലൊരാൾ ലഹരിക്കടിമയാണെന്നും ഫിലിം ചേംബർ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന സിനിമാസംഘടനകളുടെ യോഗത്തിലാണ് ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗമിനെയും വിലക്കിയതായി അധികൃതർ അറിയിച്ചത്. അതേസമയം ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സർക്കാരിന് നൽകുമെന്ന നിർമ്മാതാക്കളുടെ പ്രസ്താവനയിൽ ഫെഫ്ക അതൃപ്തി രേഖപ്പെടുത്തി.
നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക, താരസംഘടനയായ അമ്മ എന്നിവരുടെ സംയുക്ത യോഗത്തിലായിരുന്നു ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും വിലക്ക് ഏർപ്പെടുത്താൻ തീരുമാനമുണ്ടായത്. പ്രസ്തുത സംഘടനകളുടെ മാതൃസംഘടനയാണ് ഫിലിം ചേംബർ.
Comments