പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ആന്ധാപ്രദേശ് സ്വദേശിയായ മൂർത്തിയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ ബാലകൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു.
കോന്നിയിൽ കെട്ടിട നിർമ്മാണത്തിനിടെ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. കഴുത്തിൽ സാരമായി പരിക്കേറ്റ മൂർത്തി നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Comments