എറണാകുളം: പെരുമ്പാവൂരിന് സമീപം ഓടക്കാലിയിൽ അന്യസംസ്ഥാന തൊഴിലാളി തീച്ചൂളയിൽ വീണു. കൊൽക്കത്ത സ്വദേശി നസീറാണ് തീച്ചൂളയിലേക്ക് വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഇവർ അവിടെ തന്നെ കത്തിച്ചുകളയുന്നതാണ് പതിവ്. അത്തരത്തിൽ പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ നസീർ അപകടത്തിൽ പെടുകയായിരുന്നു. പ്ലൈവുഡ് കത്തിച്ചതിനെ തുടർന്നുണ്ടായ പുക ശമിപ്പിക്കുന്നതിനായി പൈപ്പ് ഉപയോഗിച്ച് നനച്ച് കൊണ്ടിരുന്നപ്പോൾ 15 അടി ഗർത്തത്തിൽ വീഴുകയായിരുന്നു ഇയാൾ.
















Comments