തിരുവനന്തപുരം: സുഡാനിൽ നിന്ന് നാട്ടിലേക്ക് തിരികയെത്തിക്കാൻ കേന്ദ്ര സർക്കാർ മികച്ച ഇടപെടൽ നടത്തിയെന്ന് കൊല്ലം ചടയമംഗലം സ്വദേശി ഹരികുമാർ. മോദി സർക്കാരിന്റെ ‘സ്‌ട്രോങ്’ ഇവിടെയാണ് മനസ്സിലാകുന്നതെന്നും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് നാട്ടിലേക്ക് തിരികയെത്തിയ ഹരികുമാർ പറഞ്ഞു.
Our efforts to swiftly send Indians back home from Jeddah is paying.
246 Indians will be in Mumbai soon, travelling by IAF C17 Globemaster. Happy to see them off at Jeddah airport.#OperationKaveri. pic.twitter.com/vw3LpbbzGw
— V. Muraleedharan (@MOS_MEA) April 27, 2023
‘സുഡാനിൽ വളരെ മോശം അവസ്ഥയിലായിരുന്നു. അവിടെ സംഘർഷഭരിതമായ അന്തരീക്ഷമാണ്. ക്രൂരമായ കാര്യങ്ങളാണ് മുഴുവനും നടക്കുന്നത്. മോഷണം ഉൾപ്പെടെ എല്ലാ കള്ളത്തരങ്ങളുമുണ്ട്. ഖാർത്തൂം സിറ്റിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. അവിടെ ഫാക്ടറികളെല്ലാം അടിച്ചു തകർത്തു. 10-ാം തീയതിയാണ് സുഡാനിൽ നിന്ന് പോരുന്നത്. അവിടെ നിന്ന് ആദ്യം പോർട്ട് സുഡാനിലെത്തി. അവിടെനിന്ന് കപ്പലിൽ ജിദ്ദയിലെത്തിച്ചു. നാട്ടിലെത്താൻ എംബസിയുടെ എല്ലാ സഹായങ്ങളും നല്ല രീതിയിൽ തന്നെ ലഭിച്ചു. ജിദ്ദയിൽ നിന്ന് വന്നിട്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല. നമ്മുടെ മോദിസർക്കാരിന്റെ സ്‌ട്രോങ് ഇവിടെയാണ് മനസ്സിലാകുന്നത്’- ഹരികുമാർ വ്യക്തമാക്കി.
അതേസമയം സുഡാനിൽ നിന്ന് ഇന്ത്യയിലെത്തിയ കൊല്ലം സ്വദേശികളായ തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ, മകൾ ഷെറിൻ തോമസ് എന്നിവർ നാട്ടിലേക്ക് മടങ്ങി. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയായിരുന്നു സുഡാനിൽ കഴിഞ്ഞിരുന്നതെന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് സഹായിച്ചതെന്നും ഷെറിൻ തോമസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു കൊട്ടാരക്കര സ്വദേശിയായ തോമസ് വർഗീസും കുടുംബവും.
ആഭ്യന്തരകലാപം നടക്കുന്ന സുഡാനിൽ നിന്നും ബുധനാഴ്ച രാത്രി ഡൽഹിയിലെത്തിയ ആദ്യ സംഘത്തിൽ 19 മലയാളികളാണുണ്ടായിരുന്നത്. സുഡാനിലുള്ള മറ്റ് മലയാളികളെ കൂടി കേന്ദ്ര സർക്കാർ ഉടൻ നാട്ടിലെത്തിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ അധികൃതരുടെ കണക്കനുസരിച്ച് അവിടെ 207 മലയാളികളാണുള്ളത്. ഇതിൽ 164 പുരുഷൻമാരും 43 സ്ത്രീകളും ഉൾപ്പെടുന്നു. സുഡാനിൽ 3699 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.
















Comments