ബംഗളൂരു : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഭീകരരാൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ബിജെപി. പ്രവീണിന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട് . ആ സ്വപ്നമാണ് ഇന്ന് ബിജെപിയും , ഒപ്പം പ്രവർത്തിച്ച പാർട്ടി പ്രവർത്തകരും പൂർത്തീകരിച്ചത് .
വ്യാഴാഴ്ചയാണ് ഗംഭീരമായ ഗൃഹപ്രവേശ ചടങ്ങ് നടത്തിയത് . ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രവീൺ നെട്ടാരുവിന്റെ പ്രതിമയും വീട്ടിൽ സ്ഥാപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ സുല്യ താലൂക്കിലെ ബെല്ലാരെയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മുത്തുർജിയുടെ ആഭിമുഖ്യത്തിലാണ് വീട് നിർമാണ പ്രവർത്തനങ്ങൾ നടന്നത്.70 ലക്ഷം രൂപ ചെലവിൽ 2,800 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത് . നാല് പേരെ ലക്ഷ്യമിട്ടതിൽ നിന്ന് പ്രവീൺ നെട്ടാരുവിനെ ഇവർ തിരഞ്ഞെടുക്കുകയായിരുന്നു. കടയിൽ നിന്ന് മടങ്ങും വഴിയാണ് സംഘം ചേർന്ന് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിഎഫ്‌ഐ ഭീകരരുടെ വൻ ഗൂഢാലോചനാണ് കൊലയ്‌ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ദേശീയ തലത്തിൽ വരെ കോളിളക്കം സൃഷ്ടിച്ച കേസിൽ അഞ്ച് മാസത്തോളത്തെ അന്വേഷണത്തിനൊടുവിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
















Comments