ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ ഓപ്പറേഷൻ കാവേരിയെ അംഗീകരിച്ച് കേരള പിആർഡി. എത്ര മൂടിവെച്ചാലും സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്നതിന്റെ യഥാർത്ഥ ചിത്രമാണിത്. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സുഡാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യമാണ് ‘ഓപ്പറേഷൻ കാവേരി’. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. മന്ത്രി ജിദ്ദയിൽ നേരിട്ടെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
രാജ്യത്തിന്റെ അഭിമാനമായി മാറിയ ഓപ്പറേഷൻ കാവേരിയെ പേരെടുത്ത് പറയാതെയാണ് കേരള പിആർഡി ഓഫീസ് പ്രവർത്തിക്കുന്നത്. ഡൽഹിയിലെ പിആർഡി ഓഫീസിലാണ് സംഭവം. പിആർഡിയുടെ വാർത്ത കുറിപ്പിലോ മറ്റ് പ്രവർത്തനങ്ങളിലോ ഓപ്പറേഷൻ കാവേരിയെ കുറിച്ച് പരാമർശിക്കുന്നില്ല. ‘ സുഡാൻ ഇവാകുവേഷൻ’ എന്ന പേരിലാണ് കേരള ഹൗസ് പ്രവർത്തിക്കുന്നത്.
നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് സുമേധ, വ്യോമസേനയുടെ സി130 വിമാനങ്ങൾ എന്നിവയിലാണ് രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നത്. ആദ്യസംഘത്തിൽ 278 പേർ ഐഎൻഎസ് സുമേധ വഴിയും രണ്ടും മൂന്നും സംഘങ്ങൾ വ്യോമസേനയുടെ വിമാനത്തിലുമാണ് പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഇതുവരെ 1,800-ലേറെ പേരെയാണ് ഇന്ത്യ സുഡാന് പുറത്തെത്തിച്ചത്.
















Comments