മേടമാസത്തിലെ പൂരം നാൾ കേരളക്കരയ്ക്ക് ആഘോഷത്തിന്റെ ദിനമാണ്. ഒരിക്കലെങ്കിലും എത്തിച്ചേർന്ന് അനുഭവിക്കാൻ ആഗ്രഹിക്കുന്ന ദിനമാണ് അന്ന്. എല്ലാ വർഷത്തെ പോലെയും ഇത്തവണയും ഏറെ പുതുമകളും സസ്പെൻസും നിറച്ചാണ് പൂരത്തിനെ വരവേൽക്കാനായി മലയാള മണ്ണൊരുങ്ങുന്നത്. വൻ ജനസാഗരമാണ് അന്നേ ദിവസം ശക്തന്റെ മണ്ണിലെത്തുന്നത്. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
* പൂരം നടക്കുന്ന ഏപ്രിൽ 29,30, മെയ് ഒന്ന് എന്നീ തീയതികളിൽ ഹെലികോപ്റ്റർ, ഹേലിക്യാം,എയർ ഡ്രോൺ, ജിമ്മി ജിഗ് ക്യാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം ശ്രീ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
* ആനയുടെയും മറ്റും കാഴ്ചകൾ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, മറ്റ് ഉപകരങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും നിരോധിച്ചു.
* കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അതാത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണം.
* പൂരവുമായി ബന്ധപ്പെട്ട എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിക്കേണ്ടതും ഭീഷണി ഉയർക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കണം.
* അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളിൽ തൃശൂർ പൂരം വെടിക്കെട്ട് കാണുന്നതിന് ആളുകളെ പ്രവേശിപ്പിക്കരുത്.
Comments