പത്തനംതിട്ട: തിരുവാറന്മുള ക്ഷേത്രത്തിൽ വൈശാഖ മാസ ആചരണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പാണ്ഡവീയമഹാവിഷ്ണു സത്രത്തിന് മുന്നോടിയായി സമാരംഭിച്ച പള്ളിയോടകരകളിലേക്കുളള ദീപ പ്രയാണ രഥയാത്രക്ക് കരകളിൽ ഉടനീളം സ്വീകരണം. തിരുവാറന്മുള ക്ഷേത്ര സന്നിധിയിൽ നിന്നും തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രഥത്തിൽ ദീപം പകർന്ന് സമാരംഭിച്ച യാത്രയെ കരക്കാർ വായ്‌ക്കുരവയും വഞ്ചിപ്പാട്ടുമായി സ്വീകരിച്ച് സത്ര നടത്തിപ്പിനാവശ്യമയ വിഭവ സമർപ്പണത്തിന് തുടക്കം കുറിച്ച് യാത്രയാക്കുകയുമാണ്.
രഥയാത്രയുടെ രണ്ടാം ദിനത്തിൽ കീഴ്‌ച്ചേരി മേൽ കരയിൽ യാത്രയുടെ ഉദ്ഘാടനം പളളിയോട സേവാ സംഘം എക്സിക്യൂട്ടീവ് അംഗം കെ ജി കർത്ത നിർവഹിച്ചു. സത്ര സമതി ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷതയും വഹിച്ചു. സത്രസമതി ജനറൽ കൺവീനർ കെ.ബി സുധീർ , പബ്ലിസിറ്റി കൺവീനർ സുരേഷ് കുമാർ , പള്ളിയോട ഭരണ സമതി അംഗങ്ങൾപങ്കെടുത്തു. ഇന്ന് രാവിലെ 8ന് തൊട്ടപ്പുഴ ശേരി കരയിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.
വൈകിട്ട് 5.30ന് ഇടശേരിമല കരയിലെ സ്വീകരണത്തോടെ ആറന്മുളയിൽ സമാപിക്കും. സത്ര സമിതി ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, ജനറൽ കൺ വീ നർ കെ ബി സുധീർ, കൺവീനർ കെ ആർ രാജേഷ്, വി സുരേഷ് കുമാർ, അരുൺ എസ് നായർ, സുരേഷ് ബാബു, രാജേന്ദ്രൻ പുത്തേത്ത്, മനോജ് കുമാർ, ശശികുമാർ, ജയപ്രകാശ്, ജയകുമാർ, അനിൽകുമാർ, ബ്ലോക്ക് മെമ്പർ അനില എസ് നായർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
















Comments